സൗജന്യ മെഡിക്കല്‍ ക്യാമ്പും സെമിനാറും തുടങ്ങി

Posted on: 23 Dec 2012ഗുരുവായൂര്‍: ദേവസ്വം മെഡിക്കല്‍ സെന്ററിന്റെ സില്‍വര്‍ ജൂബിലിയാഘോഷത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കല്‍ ക്യാമ്പും സെമിനാറും തുടങ്ങി.

ശ്രീകൃഷ്ണ സ്‌കൂളില്‍ ആരോഗ്യസര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെ. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയര്‍മാന്‍ ടി.പി. ചന്ദ്രമോഹന്‍ അധ്യക്ഷനായി. മോണ്‍. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് മുഖ്യാതിഥിയായി. അഡ്വ. ജി. മധുസൂദനന്‍പിള്ള, വി.കെ. ശ്രീരാമന്‍, ഡോ. കെ.വി. ദേവദാസ്, ഡോ. കെ. ബാലഗോപാലന്‍, ഡോ. ആര്‍. മോഹനവര്‍മ്മ, ഡോ. അനിത, ഡോ. സാംബശിവന്‍, കെ.എസ്. പിള്ള എന്നിവര്‍ പ്രസംഗിച്ചു. ഭരണസമിതിയംഗം എന്‍. രാജു സ്വാഗതവും മെഡിക്കല്‍ സെന്റര്‍ സൂപ്രണ്ട് ഡോ. വി.ജെ. ജാതവേദന്‍ നന്ദിയും പറഞ്ഞു. 24ന് ക്യാമ്പ് അവസാനിക്കും.

More News from Thrissur