ഗുരുവായൂര്‍ ഇടത്തരികത്തുകാവ് താലപ്പൊലി മഹോത്സവം

Posted on: 23 Dec 2012ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഉപദേവതയായ ഇടത്തരികത്തുകാവ് ഭഗവതിയുടെ താലപ്പൊലി മഹോത്സവം ജനവരി അഞ്ചിന് നടക്കുമെന്ന് ഗുരുവായൂര്‍ താലപ്പൊലി സംഘം അറിയിച്ചു.

രാവിലെ നാദസ്വരക്കച്ചേരി, ഉച്ചയ്ക്ക് 12ന് അന്നമനട പരമേശ്വരന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ്, 2.30ന് പെരുവനം കുട്ടന്‍ മാരാര്‍ നയിക്കുന്ന മേളത്തോടെ പുറത്തേക്ക് എഴുന്നള്ളിപ്പ് തുടര്‍ന്ന് ക്ഷേത്രനടയ്ക്കല്‍ പറയെടുപ്പ്, വൈകീട്ട് കുളപ്രദക്ഷിണം, കേളി, തായമ്പക എന്നിവയുണ്ടാകും.

മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 7ന് ജനാര്‍ദ്ദനന്‍ നെടുങ്ങാടിയുടെ അഷ്ടപദി, 8ന് ആചാര്യ എം.ആര്‍. രാജേഷിന്റെ ഭക്തിപ്രഭാഷണം, വൈകീട്ട് കലാമണ്ഡലം ഗോപിയുടെ നേതൃത്വത്തില്‍ 'രുക്മാംഗദചരിതം' കഥകളി എന്നിവയുണ്ടാകും.

More News from Thrissur