തൊഴിലുറപ്പ്: ജില്ലയില്‍ അടുത്ത വര്‍ഷം 149 കോടിയുടെ പദ്ധതി

Posted on: 23 Dec 2012തൃശ്ശൂര്‍:മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജില്ലയില്‍ അടുത്ത സാമ്പത്തിക വര്‍ഷം 149 കോടി രൂപ ചെലവഴിക്കുമെന്ന് ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. 1.44 ലക്ഷം കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിനും മണ്ണ്, ജല സംരക്ഷണം, കിണറുകളുടെ റീചാര്‍ജ്ജിങ്, തരിശുനിലങ്ങള്‍ കൃഷിക്ക് ഉപയുക്തമാക്കല്‍, പട്ടികജാതി- വര്‍ഗ്ഗ സങ്കേതങ്ങളിലെ വികസന പരിപാടികള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് പദ്ധതിക്കു കീഴില്‍ നടപ്പാക്കാനുദ്ദേശിക്കുന്നത്. ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും തയ്യാറാക്കി ജില്ലാതലത്തില്‍ ക്രോഡീകരിച്ച പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് അംഗീകാരം നല്‍കി.

More News from Thrissur