നെല്ലുവായ് വൈകുണ്ഠ ഏകാദശി ഇന്ന്

Posted on: 23 Dec 2012നെല്ലുവായ്: ധന്വന്തരി ക്ഷേത്രത്തിലെ പ്രസിദ്ധമായ വൈകുണ്ഠ ഏകാദശി ഞായറാഴ്ച ആഘോഷിക്കും. ഏകാദശി മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം അധികൃതരും ക്ഷേത്ര ഉപദേശകസമിതിയും അറിയിച്ചു. ഏകാദശി ദിവസം രാവിലെ 4ന് നിര്‍മാല്യദര്‍ശനം, ധനന്തരി ഭജനസംഘത്തിന്റെ ഗീതാപാരായണം, 5ന് രുക്മിണി ടീച്ചറും സംഘവും നടത്തുന്ന നാരായണീയ പാരായണം. 6ന് ഡോ. ശ്രീകൃഷ്ണന്റെ സ്‌തോത്രപഞ്ചാശിക പാരായണവും, ധന്വന്തരീ മഹാത്മ്യപാരായണവും. 7ന് ധന്വന്തരി സംഗീതോത്സവം, 9.30ന് പഞ്ചരത്‌നകീര്‍ത്തനാലാപനം, 10.30 മുതല്‍ പ്രസാദഊട്ട്, ഉച്ചയ്ക്ക് ഒന്നിന് കാഴ്ചശീവേലി എഴുന്നള്ളിപ്പ്, 1.30ന് പഞ്ചവാദ്യത്തോടുകൂടിയുള്ള എഴുന്നള്ളിപ്പ്, കുനിശ്ശേരി അനിയന്‍മാരാര്‍, തൃക്കൂര്‍ രാജന്‍, ചേലക്കര ഉണ്ണികൃഷ്ണന്‍, മച്ചാട് രാമകൃഷ്ണന്‍, തിരുവില്വാമല ജയന്‍, പല്ലാവൂര്‍ ശ്രീകുമാര്‍ എന്നിവര്‍ പഞ്ചവാദ്യത്തിന് നേതൃത്വം നല്‍കും. 4.30ന് മേളം, 5.30ന് നടയ്ക്കല്‍ പറവെപ്പ്, നിറമാല, 6ന് ചുറ്റുവിളക്ക്, 6.30ന് ദീപാരധന, 7ന് പ്രശസ്ത സിനിമാ പിന്നണി ഗായിക രാധിക തിലകും സംഘവും അവതരിപ്പിക്കുന്ന സംഗീത സന്ധ്യ എന്നിവയും ഉണ്ടാകും. രാത്രി 10.30ന് സ്‌പെഷല്‍ തായമ്പകയും കേളി, കൊമ്പ്പറ്റ്, കുഴല്‍പ്പറ്റ്, പഞ്ചവാദ്യം, മേളം എന്നിവയും നടക്കും. ദ്വാദശിദിവസമായ തിങ്കളാഴ്ച രാവിലെ 4 മുതല്‍ 7 വരെ നടക്കുന്ന ദ്വാദശി പണം വെക്കല്‍ ചടങ്ങോടെ ഇത്തവണത്തെ വൈകുണ്ഠ ഏകാദശി മഹോത്സവം സമാപിക്കും.

More News from Thrissur