എം.കെ. കര്‍ത്താ പുരസ്‌കാര സമര്‍പ്പണവും പുത്സക പ്രകാശനവും

Posted on: 23 Dec 2012തൃശ്ശൂര്‍:കവി തിലകന്‍ ചങ്ങരംകോത കൃഷ്ണന്‍ കര്‍ത്താവ് സാഹിത്യവേദിയുടെ പ്രഥമ എം.കെ.കര്‍ത്താ സാഹിത്യ പുരസ്‌കാരം സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍ അനിതാ വര്‍മ്മയ്ക്ക് സമ്മാനിച്ചു. സാഹിത്യവേദി പ്രസിഡന്റ് പ്രൊഫ. കേശവന്‍ വെള്ളിക്കുളങ്ങരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പുരസ്‌കാര സമര്‍പ്പണ സമ്മേളനത്തില്‍ പ്രസന്ന കര്‍ത്തായുടെ 'ഇയ്യാമ്പുല്ലുകള്‍' എന്ന ഓര്‍മ്മകഥകളുടെ പ്രകാശനം പെരുവനം കുട്ടന്‍മാരാര്‍ക്കു നല്‍കി ആലങ്കോട് ലീലാകൃഷ്ണനും എം.കെ.കര്‍ത്തായുടെ 'വാനമ്പാടി' എന്ന കവിതാ സമാഹാരം രാപ്പാള്‍ സുകുമാരമേനോന് നല്‍കി എന്‍.കെ. ദേശവും പ്രകാശനം ചെയ്തു. സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ.പി.വി. കൃഷ്ണന്‍ നായര്‍ പുസ്തക പരിചയം നടത്തി. പുന്നപ്ര ദാമോദരനും കരിമ്പുഴ രാമചന്ദ്രനും ആശംസകളര്‍പ്പിച്ചു. പല്ലാവൂര്‍ അപ്പുമാരാര്‍ സ്മാരക പുരസ്‌കാരം നേടിയ പെരുവനം കുട്ടന്‍മാരാരെ ചന്ദ്രമോഹന്‍ കര്‍ത്താ ആദരിച്ചു. അനിതാവര്‍മ്മയും ആര്‍. കര്‍ത്തായും മറുപടി പ്രസംഗം നടത്തി. പ്രസന്ന കര്‍ത്താ സ്വാഗതവും കെ. കൃഷ്ണനുണ്ണി നന്ദിയും പറഞ്ഞു.

More News from Thrissur