പതിനായിരം പാക്കറ്റ് ഹാന്‍സ് പിടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

Posted on: 23 Dec 2012കുന്നംകുളം: വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കോയമ്പത്തൂരില്‍നിന്ന് ഹാന്‍സും പാന്‍പരാഗും എത്തിച്ച് വില്പന നടത്തുന്ന രണ്ടുപേര്‍ അറസ്റ്റില്‍. പതിനായിരം പാക്കറ്റുകളും വില്പനയ്ക്കായി ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു.

കരിക്കാട് ചെറുവത്തൂര്‍ സ്റ്റാന്‍ലി (36), കരിക്കാട് പാലയ്ക്കപ്പറമ്പില്‍ സിദ്ധി (32) എന്നിവരെയാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബു കെ. തോമസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചയോടെ ലഹരിവസ്തുക്കളുമായി പെരുമ്പിലാവില്‍നിന്നാണ് പ്രതികളെ പിടിച്ചത്.

സ്‌കൂളുകള്‍ക്കടുത്തുള്ള വ്യാപാരസ്ഥാപനങ്ങളില്‍ എത്തിക്കുവാനായി പാക്കറ്റുകളിലാക്കി കുന്നംകുളത്തേയ്ക്ക് വരുമ്പോഴാണ് ഷാഡോ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കോയമ്പത്തൂരില്‍നിന്ന് പാന്‍പരാഗ്, ഹാന്‍സ്, ബോംബെ തുടങ്ങിയ നിരോധിക്കപ്പെട്ട പുകയില ഉത്പന്നങ്ങള്‍ പ്രതികള്‍ വില്പന നടത്തിവന്നതായി പോലീസ് അറിയിച്ചു.

ഷാഡോ പോലീസുകാരായ ശിവദാസ്, രാഗേഷ്, ശ്രീജിത്ത് എന്നിവരാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബു കെ.തോമസ്സിന്റെ സംഘത്തിലുണ്ടായിരുന്നത്.

More News from Thrissur