'ഗുരുദേവചരിതം' കഥകളി അരങ്ങിലെത്തി

Posted on: 23 Dec 2012തൃപ്രയാര്‍: 'ഗുരുദേവചരിതം' കഥകളി അരങ്ങിലെത്തി. കളിമണ്ഡലം കഥകളി ആസ്വാദകക്കൂട്ടായ്മയുടെ കഥകളി ഉത്സവത്തിലാണ് അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് പ്രാധാന്യം നല്‍കി ചിട്ടപ്പെടുത്തിയ 'ഗുരുദേവചരിതം' കഥകളി അവതരിപ്പിച്ചത്.

കലാമണ്ഡലം പ്രശാന്ത് ശ്രീനാരായണഗുരുദേവനായും പന്തളം ഉണ്ണികൃഷ്ണന്‍ അയ്യാഗുരുവായും വേഷമിട്ടു. കലാമണ്ഡലം ഷിജുകുമാര്‍, കലാമണ്ഡലം രാധാകൃഷ്ണന്‍ (യുവാക്കള്‍), മഹേഷ് നാട്യകല (ബ്രാഹ്മണന്‍), ഫാക്ട് ബിജു ഭാസ്‌കര്‍ (ക്ഷത്രിയന്‍), ആര്‍.എല്‍.വി. സുനില്‍കുമാര്‍ (വൈശ്യന്‍), കലാമണ്ഡലം രാധാകൃഷ്ണന്‍ (പഞ്ചമന്‍), അരുണ്‍കുമാര്‍ (ശൂദ്രന്‍) എന്നിവരാണ് അരങ്ങിലെത്തിയ മറ്റുള്ളവര്‍. ആലപ്പുഴ നാട്യകലയുടെ സഹകരണത്തോടെ തൃപ്രയാര്‍ കളിമണ്ഡലമാണ് കഥകളി അവതരിപ്പിച്ചത്.

സ്വാമി ശുഭാംഗാനന്ദ, നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, കോട്ടക്കല്‍ ചന്ദ്രശേഖരവാര്യര്‍, കലാമണ്ഡലം രാജശേഖരന്‍, കലാമണ്ഡലം നാരായണന്‍ എമ്പ്രാന്തിരി എന്നിവര്‍ കളിവിളക്ക് തെളിയിച്ചു. ഫാ. ജോയ് ചെന്‍ചെരില്‍, എസ്.എന്‍.ഡി.പി. യോഗം നാട്ടിക യൂണിയന്‍ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ തഷ്ണാത്ത്, മെഡിമിക്‌സ് എം.ഡി. ഡോ. എ.വി. അനൂപ് എന്നിവര്‍ സംബന്ധിച്ചു. കളിമണ്ഡലം ചെയര്‍മാന്‍ ഇ.ബി. സദാനന്ദന്‍, ജനറല്‍ കണ്‍വീനര്‍ കെ. ദിനേശ്‌രാജ, കെ.ആര്‍. മധു, പി.ജെ. പുരുഷോത്തമന്‍ നമ്പൂതിരിപ്പാട്, കെ.ജി. കൃഷ്ണകുമാര്‍, കെ.വി. സുരേഷ് എന്നിവര്‍ സംസാരിച്ചു.

More News from Thrissur