മൂല്യങ്ങള്‍ സ്‌കൂള്‍ സിലബസ്സില്‍ ഉള്‍പ്പെടുത്തണം

Posted on: 23 Dec 2012തൃശ്ശൂര്‍: മാനുഷിക മൂല്യങ്ങള്‍ സ്‌കൂള്‍ സിലബസ്സുകളില്‍ ഉള്‍പ്പെടുത്തണമെന്നും അല്ലെങ്കില്‍ ഡല്‍ഹിയിലേതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ശിക്ഷാസംസ്‌കൃതി ഉത്ഥാന്യാസ് അഖിലഭാരതീയ കാര്യദര്‍ശി അതുല്‍ കോത്താരി അഭിപ്രായപ്പെട്ടു. സംഘടനയുടെ കേരളഘടകമായ വിദ്യാഭ്യാസ വികസനകേന്ദ്രം ഏര്‍പ്പെടുത്തിയ പ്രഥമ സംഗമമാധവപുരസ്‌കാരം ഗണിതാധ്യാപകനും ഗ്രന്ഥകര്‍ത്താവുമായ സി. കൃഷ്ണന്‍ നമ്പൂതിരിക്ക് അദ്ദേഹം സമ്മാനിച്ചു.

പ്രൊഫ. ഇ.വി. നാരായണന്‍ അധ്യക്ഷനായി. ഭാരതീയ ഗണിതകേന്ദ്രം വെബ്‌സൈറ്റിന്റെ ഉദ്ഘാടനം വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ ഡോ. ആര്‍. രവീന്ദ്രപിള്ള നിര്‍വഹിച്ചു. പ്രൊഫ. സാവിത്രി സംഗമഗ്രാമ മാധവ അനുസ്മരണപ്രഭാഷണവും കെ. വിജയരാഘവന്‍ രാമാനുജാനുസ്മരണ പ്രഭാഷണവും നിര്‍വഹിച്ചു. വിദ്യാഭ്യാസ വികസനകേന്ദ്രം സംസ്ഥാന സെക്രട്ടറി എ. വിനോദ്, കെ. ബാനിഷ്, എം.ആര്‍. ബിജോയ്, കൊടകര സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷീജാ ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

More News from Thrissur