ലോഹിതദാസ് സ്മാരക നാടകമത്സരം: ചില്ലുജാലകം മികച്ച നാടകം

Posted on: 23 Dec 2012ചാലക്കുടി: വെള്ളാഞ്ചിറ കര്‍ത്തവ്യ ആര്‍ട്‌സ് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ലോഹിതദാസ് സ്മാരക അഖില കേരള പ്രൊഫഷണല്‍ നാടക മത്സരത്തില്‍ ചിറയന്‍കീഴ് അനുഗ്രഹയുടെ 'ചില്ലുജാലകം' മികച്ച നാടകത്തിനുള്ള അവാര്‍ഡ് നേടി. പാലാ കമ്യൂണിക്കേഷന്റെ 'കാറ്റാടിയുടെ പാട്ട്' രണ്ടാമത്തെ നാടകമായി തിരഞ്ഞെടുത്തു. മറ്റ് അവാര്‍ഡുകള്‍: നല്ല നടന്‍ -തോമ്പില്‍ രാജശേഖരന്‍ (കാറ്റാടിയുടെ പാട്ട്), നടി - കലാമണ്ഡലം സന്ധ്യ മുരുകേഷ് (കുറിയേടത്ത് താത്രി), വില്ലന്‍ - സജീവ് ചാലക്കുടി (അയല്‍ക്കാരന്റെ വീട്), ഹാസ്യനടന്‍ - ഗിരീഷ് (സാമൂഹ്യപാഠം), ഗായിക - ശുഭ (ദൈവം ചിരിക്കുന്നു), സംവിധായകന്‍ - വക്കം ഷക്കീര്‍ (ചില്ലുജാലകം), രചന - ഹേമന്ത്കുമാര്‍ (കുറിയേടത്ത് താത്രി), സ്വഭാവനടന്‍ - ബിജു (സാമൂഹ്യപാഠം).

നടന്‍ മാള അരവിന്ദന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് പരമേശ്വരന്‍ കുര്യാത്തിക്ക് സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ആളൂര്‍ ബാങ്ക് മാനേജര്‍ പി. അനില്‍കുമാര്‍ സമ്മാനിച്ചു. ലാല്‍ പീണിക്കല്‍, ഡെക്കറേറ്റ് ബാബു, മഞ്ജു മണക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു.

More News from Thrissur