വൈകുണ്ഠ ഏകാദശി ഗുരുവായൂരില്‍ സമ്പൂര്‍ണ നെയ്‌വിളക്കാഘോഷം

Posted on: 23 Dec 2012ഗുരുവായൂര്‍: വൈകുണ്ഠ ഏകാദശിയുടെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച ഗുരുവായൂര്‍ ബ്രാഹ്മണസമൂഹത്തിന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ നെയ്‌വിളക്ക് നടക്കും. രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ചശ്ശീവേലിക്ക് പെരുവനം കുട്ടന്‍മാരാര്‍ മേളം നയിക്കും. സന്ധ്യയ്ക്ക് തൃക്കൂര്‍ ശ്രീഹരി ബ്രദേഴ്‌സിന്റെ തായമ്പകയും രാത്രി ഇടയ്ക്ക കൊട്ടി പ്രദക്ഷിണവും ഉണ്ടാകും.

മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ മുതല്‍ വൈകീട്ട് വരെ വിഷ്ണുസഹസ്രനാമം, കലാപരിപാടികള്‍, രാത്രി ചെന്നൈ ദീപാകൃഷ്ണനും (വീണ), കുഴല്‍മന്ദം രാമകൃഷ്ണനും (മൃദംഗം) ചേര്‍ന്നവതരിപ്പിക്കുന്ന ഫ്യൂഷന്‍ എന്നിവയുണ്ടാകും.

More News from Thrissur