ജൂതസ്മാരകം സംരക്ഷിക്കപ്പെടണം-മഹാശ്വേതാദേവി

Posted on: 23 Dec 2012മാള: മാളയടക്കമുള്ള സ്ഥലങ്ങളിലെ ജൂതസ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് എഴുത്തുകാരി മഹാശ്വേതാദേവി പറഞ്ഞു. പൈതൃകസംരക്ഷണസമിതി സംഘടിപ്പിച്ച പൈതൃകസംരക്ഷണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

വിവിധ സമൂഹങ്ങളും മതങ്ങളുമെല്ലാം സഹവര്‍ത്തിത്വത്തോടെ ജീവിക്കേണ്ടത് ആവശ്യമാണ്. ഇതിന്റെ പ്രാധാന്യം പുതുതലമുറയിലേക്ക് പകരണം. കേരളവും സഹിഷ്ണുതയുടെ പാഠം ഉള്‍ക്കൊള്ളുന്നുണ്ട്. ജൂതന്മാര്‍ പോയെങ്കിലും മാളയടക്കമുള്ള സ്ഥലങ്ങളിലെ ചരിത്രസ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടുകതന്നെ വേണം-മഹാശ്വേതാദേവി കൂട്ടിച്ചേര്‍ത്തു.

സംഘാടകസമിതി ചെയര്‍മാന്‍ ഹൈദര്‍ മാരേക്കാട് അധ്യക്ഷത വഹിച്ചു. കെ. വേണു, പ്രൊഫ. കുസുമം ജോസഫ്, പോള്‍ വര്‍ഗ്ഗീസ്, യു.എസ്. ശശി, രാജേഷ്, സി.എം. സദാശിവന്‍, പ്രൊഫ.കെ.ബി. ഉണ്ണിത്താന്‍, റോബിന്‍ കേരളീയം, ഡേവിസ് മാമ്പ്ര, പി.എ. വാഹിദ്, പ്രൊഫ. സി. കര്‍മ്മചന്ദ്രന്‍, പി.കെ. കിട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരളീയം പശ്ചിമഘട്ട പതിപ്പിന്റെ പ്രകാശനവും തോറ ഹ്രസ്വചിത്രത്തിന്റെ ബ്ലോഗ് ഉദ്ഘാടനവും മഹാശ്വേതാദേവി നിര്‍വഹിച്ചു.

നിറ്റാ ജലാറ്റിന്‍ കമ്പനിക്കെതിരെ കര്‍മ്മസമിതി നടത്തുന്ന സമരത്തിന് പിന്തുണയുമായി കാതിക്കുടത്ത് മഹാശ്വേതാദേവി ചെന്നു. കേരളത്തെ സ്‌നേഹിക്കുന്നതുകൊണ്ടാണ് പ്രശ്‌നത്തില്‍ ഇടപെടുന്നത്. ശുദ്ധവായുവിനും ശുദ്ധജലത്തിനും വേണ്ടി നടത്തുന്ന പോരാട്ടങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് വ്യാപിക്കേണ്ടതുണ്ട്. അതിനായി വിദ്യാര്‍ഥികളെ ഇത്തരം കടന്നുകയറ്റങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തണം. കമ്പനികളുടെ കടന്നുകയറ്റമാണ് പരിസ്ഥിതിനാശത്തിന് പ്രധാന കാരണം -മഹാശ്വേതാദേവി പറഞ്ഞു. സി.സി. സാജന്‍, പ്രൊഫ. കുസുമം ജോസഫ്, ഫാ. അഗസ്റ്റിന്‍ വട്ടോലി, സലാം ചൊവ്വര, അനീസ് റഹ്മാന്‍, ഇ. അനില്‍ മാര്‍ട്ടിന്‍, സ്മിത, സിന്ധു സന്തോഷ്, ഷേര്‍ളി പോള്‍, കെ.എം. അനില്‍കുമാര്‍, സതീഷ് മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Thrissur