തടിമില്ല് കത്തി മൂന്നുലക്ഷം രൂപയുടെ നാശനഷ്ടം
Posted on: 04 Feb 2012
കുന്നംകുളം: പന്നിത്തടം-കേച്ചേരി ബൈപാസ് റോഡിലെ നീണ്ടൂരിലുള്ള തടിമില്ലിനു തീപിടിച്ച് മൂന്നുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. തക്കസമയത്ത് അഗ്‌നിശമനസേന എത്തിയതിനാല്‍ വന്‍ദുരന്തം ഒഴിവായി.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തടിമില്ലിന് തീപിടിച്ചത്. നാലകത്ത് കറുപ്പംവീട്ടില്‍ എന്‍.എം. മുത്തുവിന്റെ മോഡേണ്‍ വുഡ് ഇന്‍ഡസ്ട്രീസിനാണ് തീ പിടിച്ചത്. മര ഉരുപ്പടികള്‍, മോട്ടോര്‍, കെട്ടിടത്തിന്റെ ഒരുഭാഗം എന്നിവയാണ് കത്തിനശിച്ചത്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ആര്‍. പ്രദീപ്കുമാര്‍, ലീഡിങ് ഫയര്‍മാന്‍ എസ്. സുനില്‍കുമാര്‍, ഫെലിക്‌സ് മാത്യു, സുരേഷ്, നൗഷാദ് തുടങ്ങിയവരടങ്ങിയ സംഘമാണ് തീയണച്ചത്.
തടിമില്ലിന്റെ തൊട്ടടുത്തുള്ള പറമ്പിലെ പുല്ലിനു തീപിടിച്ചിരുന്നു. ഇവിടെനിന്നാകാം മില്ലിലേയ്ക്ക് പടര്‍ന്നതെന്ന് അഗ്‌നിശമനസേന അറിയിച്ചു.