കാറുകളവ് കേസിലെ പ്രതി പിടിയില്‍
Posted on: 04 Feb 2012
തൃശ്ശൂര്‍: വാഹനമോഷണക്കേസിലെ പ്രതിയെ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് കുര്യക്കോട്ടില്‍ പ്രേമന്‍ (37) ആണ് പിടിയിലായത്. 2004ല്‍ ഗുരുവായൂര്‍ സ്റ്റേഷനില്‍ കാറ് മോഷ്ടിച്ചതിന് കേസുണ്ട്. തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലും ഇത്തരമൊരു കേസുണ്ട്. പെരിങ്ങോട്ടുകരയില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്.