പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍

Posted on: 04 Feb 2012



ചാവക്കാട്:പിടികിട്ടാപ്പുള്ളികളായ രണ്ടുപേര്‍ അറസ്റ്റില്‍. ഒരുമനയൂര്‍ മുത്തംമാവ് മുസ്‌ലിംവീട്ടില്‍ ഹാരിസ് എന്ന ഹാരിദ് (38), എടക്കഴിയൂര്‍ കല്ലുവളപ്പില്‍ അബൂബക്കര്‍ (45) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് കളവ് കേസുകളില്‍ പ്രതിയായ ഹാരിസ് 20 കൊല്ലമായി ഒളിവില്‍ കഴിയുകയായിരുന്നു. അബൂബക്കര്‍ 10 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞുവരുന്നതായും പോലീസ് പറഞ്ഞു. ചെക്ക്‌കേസാണ് അബൂബക്കറിനു മേലുള്ളത്. ചാവക്കാട് എസ്‌ഐ കെ. മാധവന്‍കുട്ടിയുടെ നേതൃത്വത്തില്‍ സി.പി.ഒ.മാരായ ഫ്രാന്‍സിസ്, വഹാബ് എന്നിവര്‍ ചേര്‍ന്നാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്. രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കി.

More News from Thrissur