ഉദ്ദേശ്യം രേഖകള്‍ നശിപ്പിക്കല്‍ പഴയന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ കമ്പ്യൂട്ടര്‍ മോഷണം

Posted on: 04 Feb 2012




പഴയന്നൂര്‍: വടക്കേത്തറയിലുള്ള പഴയന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ മോഷണം പോയി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. എല്‍.സി.ഡി. മോണിറ്റര്‍ (രണ്ട്), മദര്‍ബോര്‍ഡ് (മൂന്ന്), ഹാര്‍ഡ് ഡിസ്‌ക് (മൂന്ന്), സര്‍വ്വര്‍ പ്രോസസര്‍ (ഒന്ന്), സര്‍വ്വര്‍ ഹാര്‍ഡ് ഡിസ്‌ക് (ഒന്ന്) എന്നിവയാണ് മോഷണം പോയത്. രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് പഴയന്നൂര്‍ പോലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും സൂക്ഷ്മ പരിശോധന നടത്തി. 2004ല്‍ സ്ഥാപിച്ച ഉപകരണങ്ങളാണ് രേഖകള്‍ നശിപ്പിക്കലിന്റെ ഭാഗമായി മോഷണം നടത്തിയിട്ടുള്ളതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. രേഖകള്‍ സൂക്ഷിക്കാറുള്ള ഉപകരണങ്ങളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. പല ഉപകരണങ്ങളും അഴിച്ചുമാറ്റിയിട്ടാണ് കൊണ്ടുപോയിട്ടുള്ളത്. കേസെടുത്ത് അന്വേണം ആരംഭിച്ചതായി എസ്‌ഐ എം. മഹേന്ദ്രസിംഹന്‍ അറിയിച്ചു.

More News from Thrissur