മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍ കോളേജില്‍ പ്രിന്‍സിപ്പലിന്റെ മുറിയുടെ മേല്‍ക്കൂരയുടെ ഭാഗം തകര്‍ന്നുവീണു. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. പ്രിന്‍സിപ്പലിന്റെ സീറ്റിന് നേരെ മുകളിലായുള്ള മേല്‍ക്കൂരയുടെ ഓടുകള്‍ താഴെയുണ്ടായിരുന്ന സീലിങ് തകര്‍ത്ത് പ്രിന്‍സിപ്പലിന്റെ മേശയില്‍ പതിക്കുകയായിരുന്നു. പ്രിന്‍സിപ്പല്‍ ഡോ. കെ.ആര്‍. ഗിരിജ സംഭവ സമയത്ത് സഥലത്തുണ്ടായിരുന്നില്ല.
50 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് ഈ കെട്ടിടം. ഇതിന് മുകളില്‍ മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി ട്രസ്സിന്റെ നിര്‍മ്മാണം നടക്കുന്നുണ്ട്.
മെഡിക്കല്‍ കോളേജിനായി അക്കാദമിക് കോംപ്ലക്‌സ് ഇനിയും നിര്‍മ്മിച്ചിട്ടില്ല. നബാര്‍ഡില്‍നിന്ന് ഇതിനായി ധനസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയും തീരുമാനമായിട്ടില്ല.