ദേശീയപാതയില്‍ അപകടക്കെണി; അധികൃതര്‍ക്ക് നിസ്സംഗത

Posted on: 04 Feb 2012



ചാലക്കുടി: ദേശീയപാതയില്‍ ചാലക്കുടിപ്പാലത്തിന് സമീപം അപകടഭീഷണി. പാലത്തിന് സമീപം വലിയ ഗര്‍ത്തമുണ്ട്. ഇതിന്റെ അരികാണ് കെട്ടി സംരക്ഷിക്കാത്തത്.

ചാലക്കുടി സൗത്ത് ജങ്ഷന്‍ മുതല്‍ പ്രധാന വീഥിയിലും സര്‍വ്വീസ് റോഡുകളിലും സംരക്ഷണ ഭിത്തികളുണ്ടെങ്കിലും പുതിയ പാലത്തിന്റെ കിഴക്ക് ഒരുഭാഗം തുറന്നിട്ടിരിക്കുകയാണ്. പുഴ തുടങ്ങുന്ന ഭാഗമാണിത്. ഇവിടെ വഴിവിളക്കുകളുമില്ല.

ദേശീയപാതയില്‍ പല ഭാഗങ്ങളിലും മാസങ്ങള്‍ക്കു മുമ്പ് വഴിവിളക്കുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഏതാനും ദിവസങ്ങളായി വഴിവിളക്കുകള്‍ കത്തുന്നില്ല.

ഇതിനിടയില്‍ ചാലക്കുടിപ്പുഴയ്ക്ക് കുറുകെയുള്ള പുതിയ പാലത്തില്‍ നടപ്പാത നിര്‍മ്മാണം തുടങ്ങി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയില്‍ പാലങ്ങളില്‍ നടപ്പാത നിര്‍മ്മിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇതിന്റെ വെളിച്ചത്തില്‍ വ്യാഴാഴ്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. എന്നാല്‍ ശനിയാഴ്ച നിര്‍മ്മാണം നടന്നില്ല.

More News from Thrissur