ചിറക്കല്‍ നേര്‍ച്ച ആഹ്ലാദക്കാഴ്ചയായി
Posted on: 04 Feb 2012
കാട്ടകാമ്പാല്‍: കൊമ്പന്മാരിലെ വമ്പന്മാര്‍ അഴകോടെ അണിനിരന്നപ്പോള്‍ ചിറക്കല്‍ നേര്‍ച്ച ആനന്ദക്കാഴ്ചയായി. മംഗലാംകുന്ന് അയ്യപ്പന്‍, ബാസ്റ്റ്യന്‍ വിനയശങ്കര്‍, ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍, ചിറക്കല്‍ കാളിദാസന്‍ തുടങ്ങിയ 20 ആനകള്‍ അണിനിരന്ന നേര്‍ച്ചക്കാഴ്ച ആനക്കമ്പക്കാര്‍ക്ക് ആവേശമായി.
ഉച്ചയോടെ ചിറക്കല്‍ സെന്ററില്‍ ദേശക്കാഴ്ചകള്‍ ഒത്തുചേര്‍ന്ന് നേര്‍ച്ച ആരംഭിച്ചു.
ദേശപ്രദക്ഷിണത്തിനുശേഷം നേര്‍ച്ചകള്‍ വൈകീട്ട് 4 ഓടെ ചിറക്കല്‍ സെന്ററില്‍ സംഗമിച്ചു. സംയുക്ത നേര്‍ച്ചാഘോഷക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെന്ററില്‍ ബാന്‍ഡ്‌വാദ്യവും ശിങ്കാരിമേളവും നടന്നു.
20ഓളം കൊമ്പന്മാര്‍ അണിനിരന്നതോടെ ആനക്കമ്പക്കാരുടെ ആവേശം ഇരട്ടിച്ചു. ആനപ്രേമികള്‍ ചേരിതിരിഞ്ഞ് ആഹ്ലാദാരവവും ഉയര്‍ത്തി. ബാന്‍ഡില്‍ ദേശീയഗാനം ആലപിച്ചതോടെ നേര്‍ച്ച സമാപിച്ചു. ബുധനാഴ്ച രാത്രി നടന്ന നേര്‍ച്ചക്കാഴ്ചയിലും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.