ഗുരുവായൂരില്‍ മഞ്ജുളയുടെ ശില്‌പം പൂര്‍ത്തിയായി

Posted on: 04 Feb 2012



ഗുരുവായൂര്‍:ഗുരുവായൂരപ്പന്റെ പരമ ഭക്തയായിരുന്ന മഞ്ജുളയുടെ മനോഹരശില്പം ഗുരുവായൂരില്‍ പൂര്‍ത്തിയായി. കിഴക്കേ നടയിലെ പ്രസിദ്ധമായ മഞ്ജുളാലിന്റെ ചരിത്രം ആസ്​പദമാക്കി കോണ്‍ക്രീറ്റില്‍ തയ്യാറാക്കിയിട്ടുള്ളതാണ്. പ്രശസ്ത ചുമര്‍ചിത്രകാരന്‍ കെ.കെ. വാര്യരാണ് രൂപകല്പന ചെയ്തത്. ആല്‍ത്തറയിലെ കല്ലിന്മേല്‍ ഗുരുവായൂരപ്പനെ സങ്കല്പിച്ച് പൂമാല ചാര്‍ത്തുന്ന ചിത്രമാണിത്. തെക്കേനടയിലെ 'ചിത്രഗേഹ'ത്തില്‍ വാര്യരുടെ മേല്‍നോട്ടത്തില്‍ പി.കെ. സതീഷ് പറപ്പൂര്‍, സുരേഷ് ഒതളൂര്‍ തുടങ്ങിയവരാണ് ശില്പം പൂര്‍ത്തിയാക്കിയത്.

ഇതിന്റെ സമര്‍പ്പണം ഞായറാഴ്ച നടക്കും. മഞ്ജുളാല്‍ത്തറയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണെങ്കിലും തല്‍ക്കാലം ശില്പം വാര്യര്‍ സമാജം ഹാളായ 'അക്ഷയ'യില്‍ സ്ഥാപിക്കും. രാവിലെ 9 ന് വാദ്യമേളങ്ങളോടെ ശില്പത്തെ സ്വീകരിക്കും. അനാച്ഛാദന കര്‍മ്മം ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ നിരവ്വഹിക്കും.

More News from Thrissur