ബ്ലൂബെല്‍ മോണ്ടിസ്സോറി ഗ്രൂപ്പിന്റെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍

Posted on: 04 Feb 2012



തൃശ്ശൂര്‍:പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബ്ലൂബെല്‍ മോണ്ടിസ്സോറി ഗ്രൂപ്പിന്റെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഞായറാഴ്ച പുഴയ്ക്കല്‍ കിണറ്റിങ്കല്‍ അക്കാദമിയില്‍ 9 മണിക്ക് പോഗോ ടി.വി. അവതാരകന്‍ ഹാരോണ്‍ റോബര്‍ട്ട് ഉദ്ഘാടനം ചെയ്യും. പ്രീ സ്‌കൂള്‍ കോ- ഓര്‍ഡിനേറ്റിങ് ഡയറക്ടര്‍ ജോമോന്‍ ജോര്‍ജ്ജ് പത്രസമ്മേളനത്തിലറിയിച്ചതാണിത്. 10ന് കുട്ടികള്‍ക്കായി ശില്പശാല സംഘടിപ്പിക്കും. പ്രീ സ്‌കൂള്‍ മുതല്‍ പ്ലസ്ടു വരെയുള്ള പഠനസൗകര്യം ഇവിടെയുണ്ടാകും. ഏപ്രില്‍ 7ന് അധ്യാപക പരിശീലന കോഴ്‌സ് കിഴക്കുംപാട്ടുകരയില്‍ ആരംഭിക്കും. പത്രസമ്മേളനത്തില്‍ റീജണല്‍ മാനേജര്‍ ടി.എസ്. രാധാകൃഷ്ണന്‍, ഡ്രീംസ് കോ-ഓര്‍ഡിനേറ്റര്‍ ടി.ബി. മധു, ജോല്‍സന്‍ സി. ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.

More News from Thrissur