പ്രബോധനം അവാര്‍ഡ് സ്വരാജിന്

Posted on: 04 Feb 2012



കൊച്ചി: കേസരി ബാലകൃഷ്ണപ്പിള്ളയുടെ സ്മരണയ്ക്കായി രൂപംകൊണ്ട സമദര്‍ശി അനുസ്മരണസമിതിയുടെ പ്രാദേശിക പത്രലേഖകര്‍ക്കുള്ള ഈ വര്‍ഷത്തെ പ്രബോധനം അവാര്‍ഡ് മലയാള മനോരമ തൃപ്രയാര്‍ ലേഖകന്‍ എന്‍.ബി. സ്വരാജിന് നല്‍കും.

'വാര്‍ധക്യത്തില്‍ ഈ അമ്മയ്ക്ക് അടച്ചിട്ട മുറിയില്‍ ഏകാന്തവാസം' എന്ന വാര്‍ത്തയാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

അവാര്‍ഡും ശില്പവും 10,001 രൂപയും പുരസ്‌കാരമായി നല്‍കും. മാര്‍ച്ച് മൂന്നിന് കേരള സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കും.

More News from Thrissur