ഗവര്‍ണറോട് സര്‍ക്കാര്‍ അനാദരം കാട്ടി- വി.എസ്.
Posted on: 04 Feb 2012
തൃശ്ശൂര്‍:ഗവര്‍ണര്‍ മരിച്ചിട്ട് ഔദ്യോഗിക ദുഃഖാചരണം കഴിയും മുമ്പ് പൊതു പരിപാടികളില്‍ പങ്കെടുക്കുകവഴി മുഖ്യമന്ത്രിയടക്കം അഞ്ച് മന്ത്രിമാര്‍ അദ്ദേഹത്തോട് അനാദരം കാട്ടിയതായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു.
ഫിബ്രവരി രണ്ടുവരെ ദുഃഖാചരണമെന്നാണ് പൊതുഭരണവിഭാഗം അറിയിച്ചത്. എന്നാല്‍ അന്നുതന്നെ മുഖ്യമന്ത്രിയും മന്ത്രിമാരായ വി.എസ്. ശിവകുമാറും കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍, കെ.എം. മാണി എന്നിവരും പൊതുചടങ്ങുകളില്‍ സംബന്ധിച്ചു. ഇത് ചട്ടവിരുദ്ധമാണ്- അദ്ദേഹം പറഞ്ഞു. രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസുകാര്‍ക്ക് സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് വി.എസ്. അഭിപ്രായപ്പെട്ടു.