ബൈക്കിടിച്ച് പരിക്കേറ്റ ആദിവാസി യുവാവ് അത്യാസന്ന നിലയില്‍
Posted on: 04 Feb 2012
മുളങ്കുന്നത്തുകാവ്:ബൈക്കിടിച്ച് പരിക്കേറ്റ ആദിവാസി യുവാവിനെ അത്യാസന്ന നിലയില്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് അട്ടപ്പാടി റോഡില്‍ കൈതച്ചിറ കൊമ്പന്‍കുണ്ട് കോളനിയിലെ ചന്ദ്രനാ (30)ണ് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്.
മുടുകര്‍ വിഭാഗത്തില്‍പ്പെട്ട ചന്ദ്രനെ ഒരാഴ്ച മുമ്പ് മണ്ണാര്‍ക്കാടിന് സമീപമാണ് ബൈക്കിടിച്ചത്. ആസ്പത്രിയില്‍ പോകാതെ വീട്ടില്‍ ചുരുങ്ങിക്കൂടി കിടന്ന ഇയാളെ നാട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് പാലക്കാട് ജില്ലാ ആസ്പത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിലായതിനാല്‍ അവിടെനിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ചന്ദ്രനെ ഇടിച്ചു വീഴ്ത്തിയ ബൈക്കുകാരന്‍ നൂറ് രൂപയാണ് നല്‍കിയത്. മറ്റ് സഹായമൊന്നും ഉണ്ടായില്ല. പേടികാരണം പോലീസിലും അറിയിച്ചില്ല. തെങ്ങ് കയറ്റ ത്തൊഴിലാളിയായ ചന്ദ്രന്റെ ഭാര്യ ബിന്ദുവും രണ്ട് കുട്ടികളും നിസ്സഹായാവസ്ഥയിലാണ്.