കെ. കരുണാകരന്‍ കര്‍മ്മകീര്‍ത്തി പുരസ്‌കാരം കെ.സി. വേണുഗോപാലിന്
Posted on: 04 Feb 2012
തൃശ്ശൂര്‍:നാട്ടിക ബീച്ച് ഫെസ്റ്റിവല്‍ കെ. കരുണാകരന്റെ പേരില്‍ ഏര്‍പ്പെടുത്തിയ മികച്ച പൊതുപ്രവര്‍ത്തകനുള്ള കര്‍മ്മകീര്‍ത്തി പുരസ്‌കാരത്തിന് കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ അര്‍ഹനായി. സംഗീതനാടക അക്കാദമി സെക്രട്ടറി ഡോ. പി.വി. കൃഷ്ണന്‍ നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണിത്. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയതാണ് പുരസ്‌കാരം. 10ന് നാട്ടിക ബീച്ച് ഫെസ്റ്റിവലില്‍ വൈകീട്ട് 8ന് പുരസ്‌കാരം നല്‍കും.