ഓട്ടോ മറിഞ്ഞ് 2 പേര്‍ക്ക് പരിക്കേറ്റു

Posted on: 04 Feb 2012



ചിറ്റാട്ടുകര:ഒട്ടോമറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചാവക്കാട് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോഡ്രൈവര്‍ ബ്രഹ്മകുളം സ്വദേശി തോമസ് (50), ഓട്ടോ യാത്രക്കാരി ബ്രഹ്മകുളം പുന്നോത്ത് വീട്ടില്‍ ഷീബിന (12) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഷീബിന കുടുംബത്തോടൊപ്പം ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 8.30ന് ബ്രഹ്മകുളം പാല ബസാര്‍ സെന്ററിനു സമീപമാണ് സംഭവം. ഓട്ടോറിക്ഷയില്‍ ടിപ്പര്‍ തട്ടിയതായും ടിപ്പര്‍ നിര്‍ത്താതെ പോയതായും യാത്രക്കാര്‍ പറയുന്നു. പരിക്കേറ്റവരെ ചിറ്റാട്ടുകര ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ ആസ്​പത്രിയില്‍ എത്തിച്ചു.

More News from Thrissur