വെസ്റ്റ് കൊരട്ടി പാടത്ത് കൊയ്ത്തുത്സവം നടത്തി

Posted on: 04 Feb 2012



കൊരട്ടി:വെസ്റ്റ് കൊരട്ടി കൂട്ടുകൃഷി സംഘത്തിന്റെയും അന്നമനട പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ നെല്‍കൃഷി വിളവെടുപ്പ് നടത്തി. സംഘത്തിന്റെ കീഴിലുള്ള ഹരിതസേനാംഗങ്ങളെ ഉപയോഗിച്ചാണ് കൃഷിപ്പണികള്‍ നടത്തിയത്.

മേഖല്‍യിലെ 75 പിന്നിട്ട കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ആദരിച്ചു. കൊയ്ത്തുത്സവം ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം കെ. മധുസൂദനന്‍ അധ്യക്ഷനായി. അന്നമനട പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സതീശന്‍ മുഖ്യ പ്രഭാഷണം നടത്തി. പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് പി.വി. ജോസ്, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ടൈറ്റസ്, പി.ബി. വിനീഷ്, ഇന്ദിര ദിവാകരന്‍, കെ.കെ. രവി നമ്പൂതിരി, ലതാ കുമാരന്‍, സിന്ധു ജയന്‍, പി.ഡി. ജോസ്. ടി.പി. പോള്‍, കെ.എം. സലീം, പി.കെ. ശിവദാസ്. ദേവസ്സി മടയത്ത്, ജി.സി. തോമസ്. ഫാ. ജേക്കബ്ബ് മരോട്ടിക്കുടി, ഫാ. ജോര്‍ജ്ജ് നേരെവീട്ടില്‍ എന്നിവര്‍ സംസാരിച്ചു.

More News from Thrissur