വാര്‍ഷികം ആഘോഷിച്ചു

Posted on: 04 Feb 2012



പാവറട്ടി:സി.കെ.സി. ഗേള്‍സ് ഹൈസ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു. വികാരി ഫാ. നോബി അബൂക്കന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ റപ്പായി അധ്യക്ഷയായി. പരിസ്ഥിതിപ്രവര്‍ത്തകന്‍ സി.എഫ്. ജോര്‍ജ് മുഖ്യാതിഥിയായി. ക്രിസ്തുരാജമഠം സിസ്റ്റര്‍ സുപ്പീരിയര്‍ നിത്യ ജോസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഹൈസ്‌കൂള്‍ വിഭാഗം പ്രധാനാധ്യാപിക ഹിമ റോസ്, എല്‍.പി. വിഭാഗം പ്രധാനാധ്യാപിക സിസ്റ്റര്‍ ഷൈനിമരിയ, സിസ്റ്റര്‍ ഷൈനി മരിയ, സിസ്റ്റര്‍ സ്റ്റെല്ല റോസ്, വാര്‍ഡംഗം എന്‍.ജെ. ലിയോ, കെ.ജെ. ജയിംസ്, സി.എം. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Thrissur