ഷാഹുവിന്റെ മരണം സി.പി.എം. പ്രക്ഷോഭത്തിലേക്ക്
Posted on: 04 Feb 2012
ചാവക്കാട്: കടപ്പുറം കുമാരന്‍പടിയില്‍ മത്സ്യവിതരണ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു. അംഗമായിരുന്ന താഴത്തേല്‍ ഷാഹുവിന്റെ ഘാതകരെ പിടികൂടണമെന്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം. പ്രക്ഷോഭം ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ഞായറാഴ്ച പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തുമെന്ന് ഏരിയാ സെക്രട്ടറി എം. കൃഷ്ണദാസ് അറിയിച്ചു. പൊതുസമ്മേളനത്തില്‍ സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം ബേബിജോണ്‍, ജില്ലാസെക്രട്ടറി എ.സി. മൊയ്തീന്‍ എന്നിവര്‍ പ്രസംഗിക്കും. ഷാഹുവിന്റെ കുടുംബസഹായഫണ്ട് ആരംഭിക്കാനും തീരുമാനമായി.