ശക്തമായ കാറ്റില്‍ തെങ്ങുവീണ് വീട് ഭാഗികമായി തകര്‍ന്നു; അയല്‍വാസിയായ വീട്ടമ്മയ്ക്ക് പരിക്ക്
Posted on: 04 Feb 2012
ചാവക്കാട്:ഒരുമനയൂരില്‍ ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകിവീണ് വീട് ഭാഗികമായി തകര്‍ന്നു. അടുത്ത വീട്ടിലേക്കുള്ള വൈദ്യുതി സര്‍വീസ് വയര്‍ വലിഞ്ഞ് മീറ്റര്‍ ബോര്‍ഡ് താഴെവീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. ഒരുമനയൂര്‍ മാങ്ങോട്ട്പടിക്കു സമീപം ചേണ്ട കുമാരന്റെ ഭാര്യ മണി(55)ക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇവരെ ചാവക്കാട് താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 10നായിരുന്നു സംഭവം. മറോക്കി റോസയുടെ വീടിന് മുകളിലേക്കാണ് അടുത്ത പറമ്പില്‍നിന്നിരുന്ന തെങ്ങ് കടപുഴകിവീണത്.
വീടിന്റെ ഒരു ഭാഗം തകര്‍ന്നു. വീട്ടിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തെങ്ങ് വീഴുമ്പോള്‍ കുമാരന്റെ വീട്ടിലേക്കുള്ള സര്‍വീസ് വയറില്‍ കൊളുത്തിവലിഞ്ഞതാണ് മീറ്റര്‍ ബോര്‍ഡ് മറിഞ്ഞുവീഴാന്‍ കാരണമായത്.