ഭൂമാഫിയകളുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണം - യൂത്ത്‌കോണ്‍ഗ്രസ്

Posted on: 04 Feb 2012



പഴയന്നൂര്‍: സബ്‌രജിസ്ട്രാര്‍ ഓഫീസില്‍ നടന്ന മോഷണത്തില്‍ ഭൂമാഫിയകളുടെ പങ്കിനെക്കുറിച്ച് അന്വേഷണം വേണമെന്ന് യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അടുത്തകാലത്ത് നടന്ന സ്ഥലക്കച്ചവടങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് പി.യു, ബദറുദ്ദീന്‍ അധ്യക്ഷനായി. ബിജു വി. നായര്‍, ശ്രീധരന്‍ പാലാട്ട്, ചന്ദ്രശേഖരന്‍, എം.ആര്‍. സുമേഷ്, ടോമി ജോസഫ്, കെ. പ്രദീപ്, സി. ആറുമുഖന്‍ എന്നിവര്‍ പ്രസംഗിച്ചു.

More News from Thrissur