എളവള്ളിയില്‍ നീര്‍ത്തടങ്ങള്‍ മണ്ണിട്ടു നീക്കാന്‍ ശ്രമം; ടിപ്പര്‍ലോറിയും ജെ.സി.ബി.യും നാട്ടുകാര്‍ തടഞ്ഞുവെച്ചു

Posted on: 04 Feb 2012



പാവറട്ടി: എളവള്ളി പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ സ്വകാര്യവ്യക്തിയുടെ സ്ഥലമാണ് മണ്ണിട്ടു നികത്തിയത്. രണ്ട് ഏക്കര്‍ സ്ഥലമാണ് മണ്ണിട്ടു നികത്തിയത്. സമീപത്തെ കുളവും പാടവും നികത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു.മണ്ണിട്ടു നികത്തുന്നതിനായി കൊണ്ടുവന്ന ജെ.സി.ബി.യും ടിപ്പര്‍ലോറിയും നാട്ടുകാര്‍ തടഞ്ഞുവെച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. 350 ലോഡ് മണ്ണടിച്ചതായി നാട്ടുകാര്‍ പറഞ്ഞു. പാവറട്ടി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

More News from Thrissur