കൊടിയഞ്ചിറ പൂരം ആഘോഷിച്ചു
Posted on: 04 Feb 2012
കരിക്കാട്: കൊടിയഞ്ചിറ ക്ഷേത്രത്തില്‍ പൂരം ആഘോഷിച്ചു. രണ്ട് മണിയോടെ ദേവസ്വം പൂരം എഴുന്നള്ളിപ്പുണ്ടായി. നാട്ടുപൂരങ്ങളുടെ എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിയതോടെ കൂട്ടിയെഴുന്നള്ളിപ്പുണ്ടായി. പത്ത് ആനകള്‍ കൂട്ടിയെഴുന്നള്ളിപ്പില്‍ അണിനിരന്നു. കാവടിയാട്ടം, തിറയരങ്ങ്, തെയ്യം, നാദസ്വരം, കാളപ്പൂരം, കരിങ്കാളി എന്നിവയും ക്ഷേത്രത്തിലെത്തി. വെളുപ്പിന് താലത്തോടെ ദേവസ്വം പൂരം എഴുന്നള്ളിപ്പും നാട്ടുതാലവും നാട്ടുപൂരങ്ങളും ഉണ്ടായി.