തിരുനാള്‍ ഇന്ന്

Posted on: 04 Feb 2012



കിള്ളിമംഗലം:സെന്റ് ആന്റണീസ് പള്ളിയിലെ വി. അന്തോണിസിന്റെയും വി. സെബസ്ത്യാനോസിന്റെയും സംയുക്തതിരുനാള്‍ ശനിയും ഞായറും ആഘോഷിക്കും. ശനിയാഴ്ച രാവിലെ 7.30 ന് വി. കുര്‍ബ്ബാന, ലദീഞ്ഞ്, തുടര്‍ന്ന് കൂടുതുറക്കല്‍ എന്നിവയ്ക്കുശേഷം വിവിധ യൂണിറ്റുകളുടെ അമ്പ് പ്രദക്ഷിണവും ഉണ്ടാകും. ഞായറാഴ്ച രാവിലെ 10 ന് പാട്ടുകുര്‍ബ്ബാന, വൈകുന്നേരം 6 ന് ഇടവക ദിനാഘോഷം, കലാപരിപാടികള്‍, നാടകം എന്നിവ നടക്കും.

More News from Thrissur