സി.പി.എം. പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ മൂന്ന്‌പേര്‍ അറസ്റ്റില്‍
Posted on: 04 Feb 2012
ചാവക്കാട്:കോഴിക്കുളങ്ങരയില്‍ സി.പി.എം. പ്രവര്‍ത്തകന്‍ ചക്കിങ്ങല്‍ പ്രിയദര്‍ശനെ (34) ആക്രമിച്ച കേസിലെ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. വഞ്ചിക്കടവ് അമ്പലത്തുവീട്ടില്‍ നൗഷാദ് (30), കോഴിക്കുളങ്ങര കല്ലായില്‍ ഷൈബി (27) കല്ലായില്‍ സിബിന്‍ (25) എന്നിവരെയാണ്ചാവക്കാട് എസ്‌ഐ കെ. മാധവന്‍കുട്ടി അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നിനായിരുന്നു ആക്രമണം.