ക്ഷേത്രങ്ങള്‍ ഗ്രാമസംരക്ഷക കേന്ദ്രങ്ങളാകണം: ഏഴീക്കോട്ട് ശശി നമ്പൂതിരി
Posted on: 04 Feb 2012
ചെറുതുരുത്തി:ക്ഷേത്രങ്ങള്‍ ഗ്രാമത്തെ സംരക്ഷിക്കുന്ന കേന്ദ്രങ്ങള്‍ ആയി മാറണമെന്ന് ശബരിമല മുന്‍ മേല്‍ശാന്തി ഏഴീക്കോട്ട്മന ശശി നമ്പൂതിരി അഭിപ്രായപ്പെട്ടു. മേച്ചേരിക്കുന്ന് ആലിന്‍കുന്ന് സുബ്രഹ്മണ്യന്‍ കോവില്‍ പുനഃപ്രതിഷ്ഠാ മഹോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരികസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രഭരണസമിതി പ്രസിഡന്റ് ഒ.എസ്. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. യോഗത്തില്‍ എസ്.എന്‍. രാജീവ് ഭക്തിപ്രഭാഷണം നടത്തി. സുരേഷ്‌കുമാര്‍, രാഘവന്‍, നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുനഃപ്രതിഷ്ഠാ കര്‍മ്മങ്ങള്‍ ചൊവ്വാഴ്ച വരെ നടക്കും.