കൊഴപ്പാമഠം ഉത്സവം: കൊടിയേറ്റ് 14ന്
Posted on: 04 Feb 2012
പുന്നയൂര്‍ക്കുളം: കിഴക്കേ ചെറായി കൊഴപ്പാമഠം ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് 14ന് വൈകീട്ട് 5.30ന് കൊടിയേറ്റുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. കൊടിയേറ്റത്തോടനുബന്ധിച്ച് രാത്രി 10ന് ഗാനമേള. 20 നാണ് ഉത്സവം. വൈകീട്ട് 7ന് വെടിക്കെട്ട്, രാത്രി 10ന് മെഗാഷോ, 21ന് കാലത്ത് 10ന് ഗുരുതിസമര്‍പ്പണം. ഉത്സവത്തോടനുബന്ധിച്ച് 15 മുതല്‍ 18 വരെ വൈകീട്ട് നാട്ടുതാലവും 19ന് പഴങ്കളവും ഉണ്ടാകും.