കാരുകുളം ക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങുകള്‍ സമാപിച്ചു
Posted on: 04 Feb 2012
പെരുമ്പിലാവ്: കാരുകുളം ശിവ-വിഷ്ണു ക്ഷേത്രത്തില്‍ ഒമ്പതു ദിവസമായി നടന്നുവന്ന പ്രതിഷ്ഠാ ചടങ്ങുകള്‍ സമാപിച്ചു.
ചടങ്ങുകളുടെ ഭാഗമായി നടന്ന മത സൗഹാര്‍ദ്ദ സാംസ്‌കാരിക സമ്മേളനം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ടി.വി. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് കെ.കെ. പ്രഭു അധ്യക്ഷനായി.