വിമുക്തഭടന്റെ വീടിന് നേരെയുള്ള അക്രമത്തില്‍ പ്രതിഷേധിച്ചു

Posted on: 04 Feb 2012



പെരുമ്പിലാവ്: വിമുക്തഭടനായ കൊരട്ടിക്കര തെക്കത്ത്‌വളപ്പില്‍ സുബ്രഹ്മണ്യന്റെ വീടിന് നേരെ നടന്ന അക്രമത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗം പ്രതിഷേധിച്ചു. മോഡേണ്‍ ബഷീര്‍ അധ്യക്ഷനായി. അക്രമികളെ അറസ്റ്റ് ചെയ്യാത്തതില്‍ യോഗം പ്രതിഷേധിച്ചു. എന്‍.കെ. അലി, പ്രമോദ്കരിക്കാട്, നാസര്‍ കല്ലായി, കബീര്‍ പടിഞ്ഞാക്കര, ജമാല്‍ കരിക്കാട്, മസ്താന്‍ കോട്ടേല്‍, വിഘ്‌നേശ്വര പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

കടവല്ലൂര്‍: സുബ്രഹ്മണ്യന്റെ വീടിന് നേരെ നടന്ന അക്രമത്തില്‍ കടവല്ലൂര്‍ പഞ്ചായത്ത് യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. അക്രമികള്‍ക്കെതിരെ നടപടിയെടുക്കാത്ത പോലീസിന്റെ നടപടിയെ യോഗം അപലപിച്ചു. ജാഫര്‍ കോടതിപടി, ദേവദാസ്, മനീഷ്, ജമാല്‍ കോട്ടോല്‍ അഫ്‌സല്‍ എന്നിവര്‍ സംസാരിച്ചു.

More News from Thrissur