റോഡുപണി തുടങ്ങിയില്ല; എന്‍ജിനീയറെ തടഞ്ഞു

Posted on: 04 Feb 2012



പുന്നയൂര്‍ക്കുളം:കരിങ്കല്‍ ബോളര്‍ നിരത്തി മാസം കഴിഞ്ഞിട്ടും എളമ്പനം കാട്ടില്‍ പഞ്ചായത്ത് റോഡ് ടാര്‍ ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പഞ്ചായത്ത് എന്‍ജിനീയറെ തടഞ്ഞു. ഉടന്‍ ടാര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രസിഡന്റിന് നേരത്തെ നിവേദനം നല്‍കിയിരുന്നു. എന്‍ജിനീയര്‍ ഉപ്പുങ്ങലില്‍ റോഡ് പരിശോധനയിലാണെന്നറിഞ്ഞ നാട്ടുകാര്‍ അവിടെ എത്തിയാണ് തടഞ്ഞത്. കരാറുകാരന്റെ അനാസ്ഥയാണ് റോഡുപണി വൈകാന്‍ കാരണമെന്ന മറുപടിയാണ് എന്‍ജിനീയര്‍ നല്‍കിയത്. ഒരാഴ്ചയ്ക്കകം ടാറിങ് നടത്താമെന്ന ഉറപ്പിലാണ് നാട്ടുകാര്‍ പിരിഞ്ഞത്.

More News from Thrissur