പാളം മുറിച്ചു കടക്കേണ്ട അവസ്ഥ ഒഴിവാക്കണം
Posted on: 04 Feb 2012
ഗുരുവായൂര്‍:രണ്ടാം പ്ലാറ്റ് ഫോമില്‍ നിന്ന് പുറപ്പെടുന്ന തീവണ്ടിയിലേക്ക് കയറാന്‍ പാളം മുറിച്ചു കടക്കേണ്ട അവസ്ഥയ്ക്ക് മാറ്റം വരണമെന്ന് പി.സി. ചാക്കോ എം.പി.ക്കു മുന്നില്‍ യാത്രക്കാരുടെ ആവശ്യമുയര്‍ന്നു. രാവിലെയും വൈകീട്ടുമുള്ള തീവണ്ടികള്‍ കുറച്ചുനാളായി രണ്ടാം പ്ലാറ്റ് ഫോമില്‍നിന്നാണ് പുറപ്പെടുന്നത്. രണ്ടാം പ്ലാറ്റ്‌ഫോമിന്റെ നിര്‍മ്മാണം കഴിയാത്തതിനാല്‍ യാത്രക്കാര്‍ക്ക് ഇതേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായാണ് പരാതി. രണ്ടാഴ്ച മുമ്പ് ഇക്കാര്യത്തില്‍ യാത്രക്കാര്‍ സംഘടിച്ച് പ്രതിഷേധം അറിയിച്ചിരുന്നു.