കുമരംകോട് തൈപ്പൂയ്യം: 30 ശൂലധാരികള്‍ പങ്കെടുക്കും
Posted on: 04 Feb 2012
പുന്നയൂര്‍: 7ന് നടക്കുന്ന കുമരംകോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ്യം ആഘോഷത്തിലെ എഴുന്നള്ളിപ്പില്‍ 30 ശൂലധാരികള്‍ പങ്കെടുക്കുമെന്ന് ആഘോഷസമിതി ചെയര്‍മാന്‍ കെ.ബി. സുകുമാര്‍ പറഞ്ഞു. വിശേഷാല്‍ പൂജകള്‍ക്ക് തന്ത്രി അണ്ടലാടി ശങ്കരന്‍ നമ്പൂതിരിപ്പാടും മേല്‍ശാന്തി പൂത്തില്ലം നാരായണന്‍ നമ്പൂതിരിയും നേതൃത്വം നല്കും. ഉച്ചകഴിഞ്ഞ് 3ന് പതിമൂന്നു ദേശക്കാരുടെ പ്രദേശിക എഴുന്നള്ളിപ്പുകള്‍ പുറപ്പെടും. കാവടി, സ്ത്രീകളുടെ ശിങ്കാരിമേളം എന്നിവ അണിനിരക്കും.
5ന് കൂട്ടി എഴുന്നള്ളിപ്പ് രാത്രി 8ന് അന്നദാനം 10ന് ഗാനമേള.