തകര്‍ന്ന് തരിപ്പണമായി കുണ്ടുകാട്-വട്ടപ്പാറ റോഡ്
Posted on: 21 Jan 2012
തൃശൂര്‍: കുണ്ടുകാട്-വട്ടപ്പാറ റോഡ് ഗതാഗത യോഗ്യമല്ലാതായിട്ട് നാളേറെയായി. റോഡിന്റെ 700 മീറ്റര്‍ ദൂരം കാട്ടിലൂടെയാണ് കടന്നുപോകുന്നത്. റോഡിന് 80 വര്‍ഷം പഴക്കമുണ്ട്. മന്ത്രി സി.എന്‍. ബാലകൃഷ്ണന്റ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാണിത്. പക്ഷേ വോട്ട് ചോദിക്കാന്‍ വന്നതല്ലാതെ പിന്നെ ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല എന്നതാണ് സത്യം. അധികൃതര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണം. മാധ്യമങ്ങളുടെ സഹായം ഈ വിഷയത്തില്‍ ആവശ്യമാണ്.
ജയപ്രകാശ്
കുണ്ടുകാട്-തൃശൂര്‍.