പാലപ്പിള്ളി: ചക്കിപ്പറമ്പില്‍ പുലിയിറങ്ങി പശുവിനെ കൊന്നുതിന്നു. തോട്ടം തൊഴിലാളികളുടെ പാഡിക്ക് സമീപമിറങ്ങിയ പുലി കല്ലേരി കുഞ്ഞീരിയുടെ നാലു വയസ്സ് പ്രായമുള്ള പശുവിനെയാണ് കൊന്നത്. പാഡിക്ക് സമീപത്തുള്ള റബ്ബര്‍ തോട്ടത്തില്‍ ഞായറാഴ്ച രാവിലെയാണ് പശുവിന്റെ ജഡം കണ്ടത്.

വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ഔസേഫ് ചെരടായിയും വനംവകുപ്പ് അധികൃതരും സ്ഥലം സന്ദര്‍ശിച്ചു. വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

ചക്കിപ്പറമ്പ് ആദിവാസി കോളനി ഉള്‍പ്പെടെയുള്ള പ്രദേശത്താണ് പുലി ഇറങ്ങിയിരിക്കുന്നത്. ജനവാസകേന്ദ്രത്തില്‍ പുലി പശുവിനെ പിടിച്ചതോടെ നാട്ടുകാരും ഭീതിയിലാണ്.