ഗുരുവായൂര്‍: റെയില്‍വേ സ്റ്റേഷനു മുന്നിലെ 13 സെന്റ് സ്ഥലത്ത് ഉദ്യാനനിര്‍മാണത്തിന് ശനിയാഴ്ച തുടക്കമിടുന്നു. കാലങ്ങളായി കാടുപിടിച്ചുകിടക്കുന്ന സ്ഥലമാണ് വൃത്തിയാക്കി ഉദ്യാനമാക്കുന്നത്.

റെയില്‍വേ വകുപ്പിന്റെ അനുമതിയോടെ ഗുരുവായൂര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സാണ് ഇത് പണിതുനല്‍കുന്നത്. പുല്‍മൈതാനിയുടെ പച്ചപ്പുവിരിച്ച്, ചുറ്റുഭാഗം മുഴുവന്‍ സംരക്ഷണകവചം കെട്ടും. വിശ്രമിക്കാന്‍ ഇരിപ്പിടങ്ങള്‍ പണിയും. ശനിയാഴ്ച രാവിലെ 10-ന് ഉദ്യാനത്തിന്റെ നിര്‍മാണോദ്ഘാടനം നടക്കും.