സുലോചന
മുല്ലശ്ശേരി:കണ്ണന്‍കാട് പരേതനായ പരിയക്കാട്ട് അശോകന്റെ ഭാര്യ സുലോചന (57) അന്തരിച്ചു. മക്കള്‍: സന്തോഷ്, ശാന്തിനി, സുമേഷ്, സീന. മരുമക്കള്‍: ശ്രീലത, വിദ്യാധരന്‍, രാഖി, പ്രകാശന്‍.
 
ലക്ഷ്മി
കുന്നംകുളം:പുതുശ്ശേരി കോങ്കണ്ടത്ത് ശങ്കരന്റെ ഭാര്യ ലക്ഷ്മി (85) അന്തരിച്ചു. മകന്‍: ശശിധരന്‍. മരുമകള്‍: ഷൈല. ശവസംസ്‌കാരം ശനിയാഴ്ച ഒരു മണിക്ക് വീട്ടുവളപ്പില്‍.
 
സരസമ്മ
കൊടുങ്ങല്ലൂര്‍:പുല്ലൂറ്റ് മണ്ണാറത്താഴം വെലിപറമ്പില്‍ രാമകൃഷ്ണന്റെ ഭാര്യ സരസമ്മ (70) അന്തരിച്ചു. മക്കള്‍: നന്ദകുമാര്‍. ബിന്ദു. മരുമക്കള്‍: ഗീത, ഉണ്ണികൃഷ്ണന്‍. ശവസംസ്‌കാരം ശനിയാഴ്ച 4 ന് വീട്ടുവളപ്പില്‍
 
ഫാത്തിമ
പെരുമ്പടപ്പ്:വെളിയങ്കോട് പാമ്പന്‍ റോഡില്‍ പരേതനായ ടി.കെ. അയമ്മുവിന്റെ മകള്‍ പയ്യക്കാട് ഫാത്തിമ (38) അന്തരിച്ചു. ഉമ്മ: ആയിശുമ്മ.
 
പാറു
പാവറട്ടി:എളവള്ളി കടവല്ലൂര്‍ കിഴക്കൂട്ട് പരേതനായ വേലായുധന്റെ ഭാര്യ പാറു(95) അന്തരിച്ചു. മക്കള്‍: രവീന്ദ്രന്‍, ബാലന്‍, സീത, തങ്കമണി, രമണി, പരേതനായ ശിവശങ്കരന്‍. ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 10 ന്.
 
ചീക്കുമാള:കൃഷ്ണന്‍കോട്ട കുരിയാപ്പിള്ളി വീട്ടില്‍ ചീക്കു (82) അന്തരിച്ചു. റിട്ട. പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസറാണ്. ഭാര്യ: പരേതയായ ത്രേസ്യ. മക്കള്‍: ചാണ്ടി (പ്രധാനാധ്യാപകന്‍, സെന്റ് മേരീസ് ഹൈസ്‌കൂള്‍ പള്ളിപ്പുറം), ജോണി, ജോസഫ് (ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍, എറിയാട്), എല്‍സി. മരുമക്കള്‍: ജെയിന്‍, സൂസമ്മ, ലിസി. ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 11 ന് പെരുമ്പാവൂരില്‍.
 
ബ്ലോസ്മി
മഞ്ഞപ്ര:തിരുതനത്തില്‍ ജിതിന്റെ ഭാര്യ ബ്ലോസ്മി (25) അന്തരിച്ചു. വെള്ളാങ്ങല്ലൂര്‍ മാളിയേക്കല്‍ കൂളിയാടന്‍ കുടുംബാംഗമാണ്. മകള്‍: എലന.
 
അന്നംകുട്ടി
ചാലക്കുടി:ഊക്കന്‍ കൊല്ലന്‍വളപ്പില്‍ പരേതനായ വറീതിന്റെ ഭാര്യ അന്നംകുട്ടി (90) അന്തരിച്ചു. മക്കള്‍: ജോസ്, മേരി, കൊച്ചുവാറു, ആന്റണി, ദേവസിക്കുട്ടി, തോമസ് (ഇരുവരും സൗദിയില്‍), ലിസ്സി. മരുമക്കള്‍: ഏലമ്മ, മേരി വേലത്തിപറമ്പന്‍, മേരി, ലീന, മിനി, ജോയ്, പരേതനായ ജോസ്. ശവസംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ന് പടിഞ്ഞാറെ ചാലക്കുടി നിത്യസഹായമാത പള്ളി സെമിത്തേരിയില്‍.
 
വര്‍ഗീസ്
പനമുക്ക്:പൊറത്തൂക്കാരന്‍ വര്‍ഗ്ഗീസ് (88) അന്തരിച്ചു. മക്കള്‍: ഓമന, ആന്റു, വില്‍സണ്‍, ജോയ്, ബീന. മരുമക്കള്‍: പോള്‍, ഷീജ, ലൂസി, സിജി, ജോസ്. ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 11 ന് പനമുക്ക് കാണിക്കമാതാ പള്ളി സെമിത്തേരിയില്‍.
 
മാധവി
തൃശ്ശൂര്‍:പൂങ്കുന്നം ഗൗരിയമ്മ ലെയിനില്‍ മേനങ്ങത്ത് കുട്ടന്റെ ഭാര്യ മാധവി (65) അന്തരിച്ചു. മക്കള്‍: ഉഷ, വിനയന്‍. മരുമക്കള്‍: ചന്ദ്രന്‍, സന്ധ്യ. ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 10 ന്.
 
ഐശാമ്മ
കൊടുങ്ങല്ലൂര്‍:എറിയാട് ഖാദരിയ മസ്ജിദിന് കിഴക്കുവശം വെട്ടത്തിപ്പറമ്പില്‍ കുഞ്ഞുമുഹമ്മദിന്റെ(ഏഴിക്കര) ഭാര്യ ഐശാമ്മ (75) അന്തരിച്ചു. മക്കള്‍: ഖദീജാബി, സൈനബ, ഹഫ്‌സ (ബാംഗ്ലൂര്‍), അബ്ദുള്‍ കരീം (സൗദി), സുബൈദ, പരേതയായ ബീവി. മരുമക്കള്‍: മുഹമ്മദ്, അലി, അബൂബക്കര്‍ (ബാംഗ്ലൂര്‍), ഷരീഫ്, സഫിയ. ഖബറടക്കം ശനിയാഴ്ച രാവിലെ 8.30 ന് എറിയാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
 
പാറുക്കുട്ടി
ആനന്ദപുരം: കാനാട്ട് കൊച്ചുനാരായണിയമ്മയുടെ മകള്‍ പാറുക്കുട്ടി (84) അന്തരിച്ചു. സഹോദരങ്ങള്‍: മാധവമേനോന്‍, ഗോവിന്ദമേനോന്‍, പരേതയായ ലക്ഷ്മിക്കുട്ടിയമ്മ, നാരായണമേനോന്‍, ബാലകൃഷ്ണമേനോന്‍, അരവിന്ദാക്ഷമേനോന്‍, പരേതയായ പത്മാവതി.
 
രുക്മണി
ആനന്ദപുരം: വെള്ളയത്ത് രാധാകൃഷ്ണന്റെ ഭാര്യ രുക്മണി (59) അന്തരിച്ചു. മക്കള്‍: രാധിക മേനോന്‍ (കാനഡ), രാകേഷ് മേനോന്‍ (ബാംഗ്ലൂര്‍). മരുമകന്‍: ശ്രീകുമാര്‍.
 
ലീല
വട്ടേക്കാട്: വട്ടപ്പറമ്പില്‍ ബാലകൃഷ്ണന്റെ (റിട്ട. ഫോറസ്റ്റ് ഗാര്‍ഡ്) ഭാര്യ ലീല (74) അന്തരിച്ചു. മക്കള്‍: വിജയന്‍ (ബിസിനസ്), പ്രകാശന്‍ (അപ്പോളോ ടയേഴ്‌സ്), രമണി (ബിവറേജ് കോര്‍പ്പറേഷന്‍), രാജീവ് (ബിസിനസ്). മരുമക്കള്‍: സീത, ബീന, പരേതനായ പ്രേമന്‍, അമ്പിളി.
 
പാറുക്കുട്ടിയമ്മ
ഞെരുവിശ്ശേരി: മൂര്‍ക്കത്ത് ലക്ഷ്മിയമ്മയുടെ മകള്‍ പാറുക്കുട്ടിയമ്മ (85) അന്തരിച്ചു.
 
കണ്ടമുത്തന്‍
പഴയന്നൂര്‍: മാഞ്ചാടി ചേങ്ങത്ത് കിഴക്കേക്കളത്തില്‍ കണ്ടമുത്തന്‍ (67) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കള്‍: ചെന്താമര, രുക്കുമണി, രഘുനാഥന്‍, സതീഷ്. മരുമക്കള്‍: നാരായണന്‍, ശശികല, സത്യഭാമ.
 
സാബു
മാള: വടമ പാനികുളങ്ങര കുരിയപ്പന്റെ മകന്‍ സാബു (47) അന്തരിച്ചു. ഭാര്യ: പ്രിന്‍സി. മക്കള്‍: അഖില്‍, അനൂപ്. ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 8.30ന് മാള ഫൊറോന പള്ളി സെമിത്തേരിയില്‍.
 
വര്‍ക്കി
കുണ്ടന്നൂര്‍: മേയ്ക്കാട്ടുകുളം വര്‍ക്കി (75) അന്തരിച്ചു. ഭാര്യ: കൊച്ചുമേരി. മക്കള്‍: ഫേ്‌ളാറി, ജോണ്‍സണ്‍, ജോബ്, സിസ്റ്റര്‍ സോഫി. മരുമക്കള്‍: ജോണ്‍സണ്‍, റോസിലി, അല്‍ഫോണ്‍സ. ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 9.30ന് കുണ്ടന്നൂര്‍ കര്‍മ്മലമാതാ പള്ളി സെമിത്തേരിയില്‍.
 
സ്വപ്ന
പുവ്വത്തൂര്‍: കാക്കശ്ശേരി ഈച്ചരന്‍ ഗംഗാധരന്റെ ഭാര്യ സ്വപ്ന (40) അന്തരിച്ചു. മക്കള്‍: സൂരജ് (ദുബായ്), റോഷ്‌നി (വെണ്‍മേനാട് എം.എ.എസ്.എം.എച്ച്.എസ്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനി). ശവസംസ്‌കാരം ശനിയാഴ്ച ഒന്നിന് ഗുരുവായൂര്‍ നഗരസഭാ ശ്മശാനത്തില്‍.
 
ഭാസ്‌കരന്‍
ചേര്‍പ്പ്: പെരുമ്പിള്ളിശ്ശേരി പള്ളിവളപ്പില്‍ ഭാസ്‌കരന്‍ (73) അന്തരിച്ചു. എക്‌സ്​പ്രസ്സ് മലയാള ദിനപത്രത്തിലെ പഴയകാല ജീവനക്കാരനായിരുന്നു. ഭാര്യ: ശാരദ. മക്കള്‍: പി.സി. ശശിധരന്‍ (ഉദ്യോഗസ്ഥന്‍, വാട്ടര്‍ അതോറിറ്റി), പി.സി. അരുണന്‍ (റിട്ട. മിലിട്ടറി). മരുമക്കള്‍: വി.സി. ജ്യോതി (ഉദ്യോഗസ്ഥ, റവന്യു വകുപ്പ്), രജനി.