ചാക്കു കുരിയാക്കു
ചാവക്കാട്:പാലയൂര്‍ ചൊവ്വല്ലൂര്‍ ചാക്കു കുരിയാക്കു (82) അന്തരിച്ചു. ഭാര്യ: ആറ്റുപുറം കൊമ്പന്‍ തോമു ത്രേസ്യ. മക്കള്‍: ജോയി (ജോയ് സ്റ്റോഴ്‌സ്, കോട്ടപ്പടി), ബേബി റോസ് (എച്ച്.എസ്., തിരുവളയന്നൂര്‍), ഷേര്‍ളി (പ്രീ പ്രൈമി ടീച്ചര്‍, സെന്റ് സെബാസ്റ്റ്യന്‍സ്, ചിറ്റാട്ടുകര), ജോസഫ് (ബംബര്‍ ടു ബംബര്‍ ഗാരേജ്, മമ്മിയൂര്‍), തോമസ് (പ്ലാന്‍ ഇന്ത്യ, ചാവക്കാട്), മെഴ്‌സി (ചാവക്കാട് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍), ഷീജ (എല്‍.ഡി.സി., ചാവക്കാട് താലൂക്ക്), ജോബി (ചൊവ്വല്ലൂര്‍ ട്രേഡേഴ്‌സ്, ഗുരുവായൂര്‍). മരുമക്കള്‍: ജെസി, പരേതനായ സ്റ്റാര്‍, ഫ്രാന്‍സിസ് (പാവറട്ടി ഖാദിഗ്രാമ വ്യവസായ സഹ. സംഘം), റോസ്‌മോള്‍, സിന്ധു (യുപി.എസ്.എ., എല്‍.എഫ്.സി.യു.പി.എസ്., മമ്മിയൂര്‍), ജോസഫ് (ഗള്‍ഫ്), വര്‍ഗീസ് (ചിറ്റിലപ്പിള്ളി ട്രേഡേഴ്‌സ്, മുണ്ടൂര്‍), സ്റ്റാന്‍സി (എല്‍.ഐ.സി.). ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് പാലയൂര്‍ സെന്റ് തോമസ് അതിരൂപതാ തീര്‍ത്ഥകേന്ദ്രത്തില്‍.
ബാബു
ചെറുതുരുത്തി:പുതുശ്ശേരി മണ്ണഴി മനയ്ക്കല്‍ ബാബു (54) അന്തരിച്ചു. ഷൊറണൂര്‍ മുനിസിപ്പാലിറ്റി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായിരുന്നു. ഭാര്യ. സുജാത (അധ്യാപിക, ആര്യന്‍ചിറ എ.യു.പി. സ്‌കൂള്‍). മക്കള്‍: സാവിത്രി, ആര്യ, നാരായണന്‍. മരുമകന്‍: ഹരി. ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
റോസ
ആനന്ദപുരം:ചക്കാലമുറ്റത്ത് പള്ളന്‍ ദേവസ്സിയുടെ ഭാര്യ റോസ (88) അന്തരിച്ചു. മക്കള്‍: റോസി, അന്തോണി. മരുമക്കള്‍: ജോര്‍ജ്, ഓമന. ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് ആനന്ദപുരം ചെറുപുഷ്പം പള്ളി സെമിത്തേരിയില്‍.
സെക്യൂരിറ്റി ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു
തൃപ്രയാര്‍:ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ഫെഡറല്‍ ബാങ്ക് എടമുട്ടം ശാഖയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കയ്പമംഗലം ഗ്രാമലക്ഷ്മി റോഡില്‍ മാമ്പറമ്പത്ത് ദാസനാണ് (55) മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് 5.30ന് ബാങ്കിന്റെ ഷട്ടര്‍ താഴ്ത്തുമ്പോഴാണ് ദാസന്‍ കുഴഞ്ഞുവീണത്. ഉടന്‍ ചെന്താപ്പിന്നി അല്‍ ഇക്ബാല്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. ഭാര്യ: ശ്രീദേവി. മക്കള്‍: രാഹുല്‍, രാഗി. മരുമകന്‍: റസ്സല്‍. ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പില്‍
ഹംസ
ചാവക്കാട്:ഇരട്ടപ്പുഴ മൊഹ്‌യുദ്ദീന്‍ പള്ളിക്കുസമീപം എണ്ണാഴിയില്‍ ഹംസ (80) അന്തരിച്ചു. ആദ്യകാല സി.പി.എം. പ്രവര്‍ത്തകനാണ്. ഭാര്യ: കദീജ. മക്കള്‍: ഷാഹുല്‍ ഹമീദ്, മെഹബൂബ്, ജുബേരിയ (സൗദി), റാഫി (ബഹറിന്‍), ഹാഷിം. മരുമക്കള്‍: സുബൈദ, റംല, ഷാഹുല്‍ഹമീദ്, ജമീല, ഷോബിത.
ലോനപ്പന്‍
ഇരിങ്ങാലക്കുട:ആലേങ്ങാടന്‍ പൈലോത് ലോനപ്പന്‍ (84) അന്തരിച്ചു. ഭാര്യ: മേരി. മക്കള്‍: ബാബു, മാര്‍ട്ടിന്‍, സ്റ്റെര്‍ളിന്‍, റാണി, സൂട്ടര്‍. മരുമക്കള്‍: ലിസി, ഷേര്‍ളി, മേരി, ഷാജു, ജിജി. ശവസംസ്‌കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍.
ശ്രീനിവാസന്‍
കാഞ്ഞാണി:ചുള്ളിപ്പറമ്പില്‍ ക്ഷേത്രത്തിനു സമീപം തണ്ടാശ്ശേരി ശങ്കരന്റെ മകന്‍ ശ്രീനിവാസന്‍ (61) അന്തരിച്ചു. കാഞ്ഞാണി മാര്‍ക്കറ്റിലെ ഇറച്ചി വ്യാപാരിയായിരുന്നു. ഭാര്യ: സ്വയംപ്രഭ. മക്കള്‍: ശ്രീജു, ഷിജു, സിനി.
ശിവരാമന്‍ ആശാരി
പുല്ലഴി:കുറ്റൂര്‍ വീട്ടില്‍ ശിവരാമന്‍ ആശാരി (58) അന്തരിച്ചു. ഭാര്യ: ഭാഗ്യവതി. മക്കള്‍: സന്ദീപ്, സുജിത്, സൗമ്യ.
ജനീഷ്
മണ്ണുത്തി:പൊറത്തേക്കാട് പരേതനായ വര്‍ഗീസിന്റെ മകന്‍ ജനീഷ് (26) അന്തരിച്ചു. ഹൈറോഡില്‍ യൂണിയന്‍ തൊഴിലാളിയാണ്. അമ്മ: ആനി. സഹോദരങ്ങള്‍: ജീന, ജിന്‍സി. ശവസംസ്‌കാരം ബുധനാഴ്ച 3.30ന് മണ്ണുത്തി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.
മിനി
ഭരത: ആനത്താരയ്ക്കല്‍ റെജി മാത്യുവിന്റെ ഭാര്യ മിനി (40) അന്തരിച്ചു. മക്കള്‍: റിറ്റൊ, റിയ. ശവസംസ്‌കാരം ബുധനാഴ്ച 10ന് ഭരത പരിശുദ്ധ തൃത്വത്തിന്‍ പള്ളി സെമിത്തേരിയില്‍.
തങ്കമ്മ
മുരിയാട്:പേരാമ്പ്ര തെക്കേക്കര മുക്കണാംപറമ്പില്‍ തങ്കമ്മ (69) അന്തരിച്ചു. വടക്കുഞ്ചേരി പൊട്ടയ്ക്കല്‍ ജോസിന്റെ ഭാര്യയാണ്. മക്കള്‍: ആന്‍സി, അല്ലി, അമ്പിളി. മരുമക്കള്‍: ജോയ്, ഷാജി, സേവി. ശവസംസ്‌കാരം ബുധനാഴ്ച 4.30ന് മുരിയാട് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍.
റോസി
പാവറട്ടി:റിട്ട. അധ്യാപകന്‍ ചിറ്റാട്ടുകര കുളങ്ങര പരേതനായ കുഞ്ഞിപ്പുവിന്റെ ഭാര്യ റോസി (86) അന്തരിച്ചു. മക്കള്‍: സിസ്റ്റര്‍ ശോഭ (ഡോട്ടേഴ്‌സ് ഓഫ് ക്രോസ്, നാസിക്), ഡോ. വര്‍ഗീസ് (റിട്ട. ഹെല്‍ത്ത് സര്‍വ്വീസ്), ലൂസിപോള്‍ (എന്‍ജിനീയര്‍ കിറ്റ്‌കോ, എറണാകുളം), ജെസി (അധ്യാപിക, സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്. ഏനാമ്മാവ്), സിസ്റ്റര്‍ ഡെയ്‌സ്‌ലറ്റ് (എച്ച്.എം.പയസ് ടെന്‍ത്ത് സിയുപിഎസ് വേലൂപ്പാടം), ജോയി (ഓസ്‌ട്രേലിയ), സിസ്റ്റര്‍ പ്രിന്‍സി (എഫ്.ഡി.സി.സി. ബാംഗ്ലൂര്‍), മരുമക്കള്‍: ഡോ. മേരിവര്‍ഗീസ് (സെന്റ് ജോസഫ്‌സ് ഹോസ്പിറ്റല്‍ ചൂണ്ടല്‍), ജോസ് എടക്കളത്തൂര്‍ (ബിസിനസ്), ജെസി (എന്‍ജിനീയര്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട്), ജോര്‍ജ് ചൊവ്വല്ലൂര്‍(ബിസിനസ്), ലിംസി (ഓസ്‌ട്രേലിയ). ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 9ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.
നാണിക്കുട്ടി അമ്മ
കുന്നംകുളം:കക്കാട് അമ്പാടത്ത് പരേതനായ എം.പി. ശ്രീധരക്കുറുപ്പിന്റെ ഭാര്യ നാണിക്കുട്ടി അമ്മ (84) അന്തരിച്ചു. മക്കള്‍: അംബുജാക്ഷി, മാലതിക്കുറുപ്പ്, ലക്ഷ്മിക്കുട്ടി (കൗണ്‍സിലര്‍ കുന്നംകുളം നഗരസഭ), രമ ജി. കുറുപ്പ്, സുന്ദരന്‍, പങ്കജം. മരുമക്കള്‍: പരേതനായ കൃഷ്ണന്‍കുട്ടി നായര്‍, കൃഷ്ണക്കുറുപ്പ്, ഭാസ്‌കരക്കുറുപ്പ്, ഗോപാലകൃഷ്ണക്കുറുപ്പ്, ഭാസ്‌കരന്‍മേനോന്‍, ഗിരിജ സുന്ദര്‍.
വേലപ്പന്‍
ആമ്പല്ലൂര്‍:വടക്കുമുറി കൂപ്ലിക്കാട്ടില്‍ വേലപ്പന്‍ (82) അന്തരിച്ചു. റിട്ട. ഹെഡ്മാസ്റ്ററാണ്. ഭാര്യ: ശാന്തകുമാരി (റിട്ട. അധ്യാപിക). മക്കള്‍: ഉണ്ണികൃഷ്ണന്‍ (അസി.എക്‌സി. എന്‍ജിനീയര്‍, കെ.എസ്.ഇ.ബി. മലപ്പുറം), ശ്യാമളകുമാരി (ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോക്കൂര്‍), രാമകൃഷ്ണന്‍ (അസി.ഡയറക്ടര്‍, നാഷണല്‍ സേവിങ്‌സ് തൃശ്ശൂര്‍), ഗോപാലകൃഷ്ണന്‍ (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ചാലക്കുടി), മരുമക്കള്‍: മോഹന്‍ദാസ് (റിട്ട. പഞ്ചായത്ത് സെക്രട്ടറി), സുഷമ (ഡയറി എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍, കൊടകര), ഗീത (ഗവ.എല്‍.പി.സ്‌കൂള്‍ ചെങ്ങാലൂര്‍), രജനി (ഗവ. വി.എച്ച്.എസ്.എസ്. നന്തിക്കര), ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 9ന് വീട്ടുവളപ്പില്‍.
സരോജിനി അമ്മ
മായന്നൂര്‍:വലിയവീട്ടില്‍ പാറമേല്‍ സരോജിനി അമ്മ (66) അന്തരിച്ചു. മക്കള്‍: പങ്കജാക്ഷി, ഗോപാലകൃഷ്ണന്‍, വത്സല, ശശീന്ദ്രന്‍, മണികണ്ഠന്‍. മരുമക്കള്‍: കുമാരന്‍ നായര്‍, രാധിക, സത്യന്‍, സരസ്വതി, നിഷ.
ഭാരതി ബ്രാഹ്മണിയമ്മ
ഗുരുവായൂര്‍:താമരയൂര്‍ പരേതനായ ചെമ്പഴെ കിഴക്കേതില്‍ സി.കെ. നാരായണന്‍ നമ്പീശന്റെ ഭാര്യ ഭാരതി ബ്രാഹ്മണിയമ്മ (80) അന്തരിച്ചു. മക്കള്‍: ഗംഗാധരന്‍, സാവിത്രി, ഗീത, ഉണ്ണികൃഷ്ണന്‍, തുളസി. മരുമക്കള്‍: വസന്തകുമാരി, ഗോപാലകൃഷ്ണന്‍, ചന്ദ്രന്‍, രതി, രാജന്‍.
അജ്ഞാത സ്ത്രീ തീവണ്ടിതട്ടി മരിച്ചു
ചാലക്കുടി:സി.എം.ഐ. സ്‌കൂളിനടുത്ത് 24-ാം കോളനിയുടെ സമീപത്ത് തീവണ്ടി തട്ടി സ്ത്രീമരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് 45 വയസ്സുള്ള സ്ത്രീയെ മരിച്ച നിലയില്‍ കണ്ടത്. പൂക്കളുള്ള പച്ചനിറത്തിലുള്ള സാരി, കറുത്ത ബ്ലൗസ് എന്നിവയാണ് വേഷം. ചാലക്കുടി പോലീസ് കേസെടുത്തു.