താണി
വെള്ളാനിക്കര:കുഴിക്കാട്ടില്‍ കുഞ്ഞാണ്ടുവിന്റെ മകന്‍ താണി (82) അന്തരിച്ചു. റിട്ട. ആര്‍.എം.എസ്. സൂപ്പര്‍വൈസറാണ്. ഭാര്യ: തങ്കമണി (റിട്ട. അധ്യാപിക, സി.എം.എല്‍.പി.എസ്. മണ്ണുത്തി). മക്കള്‍: ശ്രീജ (അസി. പ്രൊഫ. ഗവ. കോളേജ് ചിറ്റൂര്‍, ഡോ. സുജ (മുല്ലശ്ശേരി ഗവ. ആസ്​പത്രി), സജി (അധ്യാപിക, ഗവ. ഫിഷറീസ് വി.എച്ച്.എസ്.എസ്.കയ്പമംഗലം), അജിത (ബിസിനസ്). മരുമക്കള്‍: ചാക്കോ ഡി. അന്തിക്കാട് (ടെലി ഡ്രാമ ഡയറക്ടര്‍), ഷണ്‍മുഖന്‍ (ബിസിനസ്), നരേന്ദ്രനാഥ്, ബ്ലോക്ക് ഓഫീസ്, ഒല്ലൂക്കര), ബിനോയ് (ബിസിനസ്).
 
സതീശന്‍
കണിമംഗലം:ചക്കാലപ്പറമ്പില്‍ പരേതനായ ശങ്കരന്റെ മകന്‍ സതീശന്‍ (50) അന്തരിച്ചു. ഭാര്യ: സുജാത. മക്കള്‍: ഷാരോണ്‍, ഷാഗി. ശവസംസ്‌കാരം ശനിയാഴ്ച 10ന് വടൂക്കര ശ്മശാനത്തില്‍.
 
കാല്‍നടക്കാരന്‍ വണ്ടിമുട്ടി മരിച്ചു
കൊടകര:ദേശീയപാത മുറിച്ചുകടക്കവേ മിനിലോറിയിടിച്ച് കാല്‍നടക്കാരന്‍ മരിച്ചു. കൊടകര ഗാന്ധിനഗര്‍ അമ്പാട്ടുപറമ്പില്‍ ഉണ്ണിച്ചെക്കന്റെ മകന്‍ ദിലീപ് (48) ആണ് മരിച്ചത്. കൊടകര ദേശീയപാതയില്‍ ബിവറേജസിനു മുന്നില്‍ വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് അപകടം. വിവരമറിഞ്ഞെത്തിയ പോലീസ് ഇയാളെ ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: വനജ. സന്ദീപ്, ദീപിക എന്നിവര്‍ മക്കളാണ്. ഇടിച്ച മിനിലോറി പോലീസ് കസ്റ്റഡിയിലെടുത്തു.
 
ശിവശങ്കരന്‍ നായര്‍
ഒല്ലൂക്കര:തേനൂര്‍ കുന്നേക്കാട്ട് ശിവശങ്കരന്‍ നായര്‍ (74) അന്തരിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിട്ട. സ്റ്റാഫാണ്. ഭാര്യ: പാലകുറുശ്ശി രാധ. മക്കള്‍: ശോഭാ അരവിന്ദ്, സുരേഷ്. മരുമക്കള്‍: അരവിന്ദാക്ഷന്‍, കവിത. സഹോദരന്മാര്‍: ശ്രീധരന്‍ നായര്‍, ഗോപിനാഥന്‍ നായര്‍. ശവസംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പുഴയ്ക്കല്‍ ശാന്തിഘട്ടില്‍.
 
നന്ദനന്‍
എരുമപ്പെട്ടി:മുരിങ്ങത്തേരി ചിറ്റിലംപാറ പരേതനായ രാമന്റെ മകന്‍ നന്ദനന്‍ (48) അന്തരിച്ചു. കുന്നംകുളം മാര്‍ക്കറ്റിലെ മത്സ്യവ്യാപാരിയാണ്. ഭാര്യ: സുജാത. മക്കള്‍: സുനീഷ്, സുനിത, സുബിത. മരുമക്കള്‍: മണികണ്ഠന്‍, ബിനീഷ്.
 
മെഴ്‌സി
തൃശ്ശൂര്‍:സൂര്യഗ്രാമം കണ്ണനായ്ക്കല്‍ ചേലപ്പാടന്‍ പരേതനായ ആന്റണി (റിട്ട. മാനേജര്‍, കാത്തലിക് സിറിയന്‍ ബാങ്ക്)യുടെ ഭാര്യ മെഴ്‌സി (73) അന്തരിച്ചു. പരേത കരുവന്നൂര്‍ ചിറയത്ത് തെക്കൂടന്‍ കുടുംബാംഗമാണ്. മക്കള്‍: തോമസ് (സൂപ്രണ്ട്, കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എകൈ്‌സസ്), ജോഷി (ബിസിനസ്), ഉഷ, ശോഭ (സീനിയര്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍, തോംസണ്‍ റൊയിറ്റര്‍, ബാംഗ്ലൂര്‍), ജോസഫ് (സീനിയര്‍ സോഫ്റ്റ് എന്‍ജിനീയര്‍, ടാര്‍ജറ്റ് ബാംഗ്ലൂര്‍). മരുമക്കള്‍: ജോസി പാലത്തിങ്കല്‍, സിനി പുളിക്കന്‍, ഡേവിസ് ചാലിശ്ശേരി (ബിസിനസ്), ബൈജു എഴുവന്താനം (മാനേജര്‍, ഓട്ടോ ടെക്, മൈസൂര്‍), ടീന മേനാച്ചേരി. ശവസംസ്‌കാരം ശനിയാഴ്ച 9.30ന് ലൂര്‍ദ്ദ്പള്ളി സെമിത്തേരിയില്‍.
 
അമ്മുത്തമ്പുരാട്ടി
കൊരട്ടി:അക്ഷരശ്ലോക വിദുഷിയും വിഷഹാരിയുമായ കൊരട്ടി സ്വരൂപം അമ്മുത്തമ്പുരാട്ടി (85) അന്തരിച്ചു. പ്രശസ്തകവി പരേതനായ ശീവൊള്ളി ദാമോദരന്‍ നമ്പൂതിരിയുടെ മകളാണ്. പരേതനായ കല്ലമ്പിള്ളി കേശവന്‍ നമ്പൂതിരിയാണ് ഭര്‍ത്താവ്. മക്കള്‍: രവിവര്‍മന്‍, മാനവിക്രമന്‍, ഉഷ, ഗീത. രമ. മരുമക്കള്‍: വി.കെ. ചന്ദ്രശേഖരന്‍, പി.കെ. രാജന്‍ നെടുങ്ങാടി, പി.കെ. ശിവദാസ്, ഗീത, രമണി.
 
മുന്‍ പഞ്ചായത്തംഗം പാമ്പുകടിയേറ്റ് മരിച്ചു
തോളൂര്‍: തോളൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗവും കേരള കോണ്‍ഗ്രസ് (എം) ജില്ലാ കമ്മിറ്റി അംഗവുമായ തലക്കോട്ടൂര്‍ അന്തോണിയുടെ മകന്‍ തോമസ് (ടോമി-36) പാമ്പുകടിയേറ്റ് മരിച്ചു. ബുധനാഴ്ച രാവിലെ വീട്ടുപറമ്പില്‍വെച്ചാണ് പാമ്പുകടിയേറ്റത്. തുടര്‍ന്ന് ജൂബിലി മിഷന്‍ ആസ്​പത്രിയില്‍ ചികിത്സയിലായിരിക്കെ മരിച്ചു.
കേരള യൂത്ത് ഫ്രണ്ട് (എം.) വടക്കാഞ്ചേരി നിയോജകമണ്ഡലം സെക്രട്ടറി, തോളൂര്‍ ജനകീയ ക്ലബ്ബ് സെക്രട്ടറി, ആക്ട്‌സ് പറപ്പൂര്‍ യൂണിറ്റ് ഭാരവാഹി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 2005-2010 കാലഘട്ടത്തില്‍ തോളൂര്‍ ഗ്രാമപ്പഞ്ചായത്ത് അംഗമെന്ന നിലയില്‍ ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയ ജനപ്രിയ ജനപ്രതിനിധിയായിരുന്നു തോമസ്. തൃശ്ശൂര്‍ ക്ലൗഡ്‌സ് അഡ്വര്‍ടൈസിങ് കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: സ്റ്റാനില. മകന്‍: ബോസ്‌കോ. അമ്മ: റോസിലി. സഹോദരങ്ങള്‍: ജോസഫ്, ആനി, ജെസ്സി, സെബാസ്റ്റ്യന്‍, ഫാ. നിക്കോളാസ്.
ശവസംസ്‌കാരം ഞായറാഴ്ച രാവിലെ 10.30ന് പറപ്പൂര്‍ സെന്റ് ജോണ്‍ നെപുംസ്യാന്‍ ഫൊറോനാ പള്ളിസെമിത്തേരിയില്‍.
 
സരസ്വതി
തൊയക്കാവ്: അയ്യപ്പന്‍മാട്ടില്‍ താമസിക്കുന്ന പരേതനായ കാമ്പാറന്‍ വേലായുധന്റെ ഭാര്യ സരസ്വതി (മണി-62) അന്തരിച്ചു. മക്കള്‍: ഉണ്ണികൃഷ്ണന്‍, ഷീജ, വാജ്‌പേയ്, അരവിന്ദ്‌ഘോഷ്. മരുമക്കള്‍: നളിനം, രാധാകൃഷ്ണന്‍, സ്മിത, നമിത. ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 8ന് വീട്ടുവളപ്പില്‍.
 
ചിന്ന
ചേലക്കര: വെങ്ങാനെല്ലൂര്‍ മനക്കത്തൊടി ചിന്ന (നീലി-70) അന്തരിച്ചു. മക്കള്‍: വാസു, രാമന്‍കുട്ടി, പാഞ്ചാലി, ശാന്തകുമാരി, ബബിത, ജയന്‍. മരുമക്കള്‍: ശാന്ത, കന്തസ്വാമി. ശവസംസ്‌കാരം ശനിയാഴ്ച കാലത്ത് 10 മണിക്ക് ഷൊറണൂര്‍ ശാന്തിതീരത്ത്.
 
സത്യന്‍
വലപ്പാട്: പണ്ടാരത്തില്‍ സത്യന്‍ (77) അന്തരിച്ചു. ഭാര്യ: വത്സല. മക്കള്‍: സതീഷ്, വിപിന്‍. മരുമക്കള്‍: റഹ്‌ന, സയന.
 
ശാരദ മാണ്ടല്‍
കോട്ടപ്പടി: കഴുങ്കാംപുള്ളി ശാരദ മാണ്ടല്‍ (74) അന്തരിച്ചു. പരേതനായ മാവേലി നാരായണ നമ്പിടിയാണ് ഭര്‍ത്താവ്. മകള്‍: ശ്രീകല. മരുമകന്‍: വേണുഗോപാലന്‍ അയിരൂര്‍.
 
സി.വി. വിജയന്‍
കൊടുങ്ങല്ലൂര്‍: ചാപ്പാറ, ചേലിക്കാട്ടില്‍ സി.വി. വിജയന്‍ (61) അന്തരിച്ചു. ദളിത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്. ഭാര്യ: ഭാനു. മക്കള്‍: അമ്പിളി, രാജി, ബീന. മരുമക്കള്‍: ജിതേഷ് (പി.ഡബ്ല്യു.ഡി., മതിലകം ബ്ലോക്ക്), എം.എസ്. ഉണ്ണികൃഷ്ണന്‍ (എല്‍.ഐ.സി. ചീഫ് അഡൈ്വസര്‍, കൊടുങ്ങല്ലൂര്‍).
 
ചാത്തുണ്ണി
മാള: കൊടവത്തുകുന്ന് തേവര്‍വീട്ടില്‍ ചാത്തുണ്ണി (74) അന്തരിച്ചു. ഭാര്യ: ജാനകി. മക്കള്‍: ഷാജന്‍, ഷാജി. മരുമകന്‍: ചന്ദ്രന്‍.
 
കെ.എസ്. കുമാരന്‍
ചാലക്കുടി:പൂലാനി കോഴിപ്പുറത്ത് വീട്ടില്‍ കെ.എസ്. കുമാരന്‍ (83) അഹമ്മദാബാദില്‍ അന്തരിച്ചു. ഭാര്യ: സരസ്വതിഅമ്മ. മക്കള്‍: ജയന്‍ (ചെന്നൈ), ജയശ്രീ (അഹമ്മദാബാദ്). മരുമക്കള്‍: രമ, രവീന്ദ്രന്‍.
 
തങ്കമ്മ
മണ്ണുത്തി:അലയന്‍സ് സ്ട്രീറ്റില്‍ പരേതനായ എലുവത്തിങ്കല്‍ പടുതല ഔസേഫിന്റെ ഭാര്യ തങ്കമ്മ (73) അന്തരിച്ചു. മക്കള്‍: ചാര്‍ളി, അച്ചാമ്മ. മരുമക്കള്‍: ബീന, ആന്റണി തരകന്‍. ശവസംസ്‌കാരം ശനിയാഴ്ച ഒമ്പതിന് മണ്ണുത്തി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.
 
ഫിലോമിന
വെങ്കിടങ്ങ്:പുത്തൂര്‍ ലാസറിന്റെ ഭാര്യ ഫിലോമിന (80) അന്തരിച്ചു. മക്കള്‍: മെഴ്‌സി, ഫ്‌ളവര്‍, പരേതനായ ജോണ്‍സണ്‍ (തമ്പി). മരുമക്കള്‍: ജോസ്, സണ്ണി, ആലീസ്. ശവസംസ്‌കാരം ഞായറാഴ്ച രാവിലെ 10.30ന് മുല്ലശ്ശേരി നല്ലഇടയന്റെ ദേവാലയ സെമിത്തേരിയില്‍.
 
പ്ലസ്ടു വിദ്യാര്‍ഥിനി പൊള്ളലേറ്റ് മരിച്ചു
ചാവക്കാട്:പൊള്ളലേറ്റ് പെണ്‍കുട്ടി മരിച്ചു. പാലുവായ് പുതുശ്ശേരിപ്പാടത്തിന് സമീപം കല്ലിത്തൊടി പരേതനായ സുരേന്ദ്രന്റെ മകള്‍ സ്മൃതി(17)യാണ് മരിച്ചത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെ വീടിന്റെ അടുക്കളയോട് ചേര്‍ന്നുള്ള വരാന്തയിലാണ് പൊള്ളലേറ്റ നിലയില്‍ കണ്ടത്. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതായിരിക്കുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചാവക്കാട് പോലീസ് അന്വേഷണം നടത്തുന്നു.
സമീപത്തുള്ള ബന്ധുക്കളും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ചാവക്കാട് താലൂക്ക് ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലേക്ക് മാറ്റി. അമ്മ: രാധ. സഹോദരി: ശ്രുതി.
 
ഫ്രാന്‍സിസ്
പോന്നോര്‍:ചിരിയങ്കണ്ടത്ത് ഫ്രാന്‍സിസ് (64) അന്തരിച്ചു. അമ്മ: റോസ. ഭാര്യ: മേരി. മക്കള്‍: ബിന്ദു, ബിജോ. മരുമകന്‍: വര്‍ഗീസ്. ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് പോന്നോര്‍ ലിറ്റില്‍ ഫ്‌ളവര്‍ പള്ളി സെമിത്തേരിയില്‍.
 
കുഞ്ചുകുട്ടിഅമ്മ
തോന്നൂര്‍ക്കര:നമ്പുള്ളി പരേതനായ ഗോവിന്ദന്‍കുട്ടി മേനോന്റെ ഭാര്യ പുലിപ്ര കുഞ്ചുകുട്ടിഅമ്മ (83) അന്തരിച്ചു. മക്കള്‍: ഗീത, ഹേമ, സതി, ഗോപീകൃഷ്ണന്‍, താര, ശ്രീദേവി. മരുമക്കള്‍: ടി.വേണുഗോപാലമേനോന്‍, രാജനന്ദനമേനോന്‍, സത്യനാരായണമേനോന്‍, മോഹനകൃഷ്ണമേനോന്‍, സുന്ദരമേനോന്‍.
 
കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
ആനന്ദപുരം:സുഹൃത്തിനോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പരിയാരം തേരിപ്പറമ്പില്‍ രാമന്റെ മകന്‍ അജയഘോഷ് (43) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടടുത്തായിരുന്നു അപകടം. ആനന്ദപുരത്തെ ഭാര്യവീട്ടില്‍ എത്തിയ അജയഘോഷ് ക്ഷേത്രത്തിനു പിറകിലെ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാല്‍വഴുതി താഴ്ന്നുപോവുകയായിരുന്നു. ഇയാളോടൊപ്പം കുളിച്ചിരുന്ന സുഹൃത്ത് ആനന്ദപുരം സ്വദേശി മുരുകേശന്‍, അജയഘോഷ് മുങ്ങിത്താണത് അറിഞ്ഞില്ല. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുതുക്കാട് സര്‍ക്കാര്‍ ആസ്​പത്രിയില്‍ എത്തിച്ച മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ: ഉഷ. മക്കള്‍: അശ്വിനി, ഉണ്ണിക്കുട്ടന്‍.
 
ഹരിഹരന്‍
ഇരിങ്ങാലക്കുട:കൂത്തുപറമ്പ് കാരയില്‍ ചേന്ദന്‍കുട്ടിയുടെ മകന്‍ ഹരിഹരന്‍ (60) അന്തരിച്ചു. ഭാര്യ: അംബിക. മക്കള്‍: നീതു, നവിന്‍, മരുമകന്‍: ബിനോദ്. ശവസംസ്‌കാരം ശനിയാഴ്ച 9 ന് കൂത്തുപറമ്പിലുള്ള വീട്ടുവളപ്പില്‍.
 
ഭാസ്‌കരന്‍ നായര്‍
വടക്കാഞ്ചേരി:കുമ്പളങ്ങാട് മാരിയില്‍ വീട്ടില്‍ ഭാസ്‌കരന്‍ നായര്‍ (73) അന്തരിച്ചു. ഭാര്യ: അമ്മിണി അമ്മ. മകന്‍: മണി. മരുമകള്‍: പ്രസീത.
 
ലില്ലി
തൃശ്ശൂര്‍:കണ്ണംകുളങ്ങര എലുവത്തിങ്കല്‍ ചെമ്പൂക്കാവ് പരേതനായ അന്തോണിയുടെ ഭാര്യ ലില്ലി (77) അന്തരിച്ചു. കുരിയച്ചിറ അരിമ്പൂര് മൂക്കന്‍ കുടുംബാംഗമാണ്. മക്കള്‍: സെബി, ബീന (മോളി). മരുമക്കള്‍: മഞ്ഞപ്ര മാടന്‍ ആനീസ്, പരേതനായ എറണാകുളം ജോണ്‍ ബ്രിട്ടോ വള്ളനാട്ട്. ശവസംസ്‌കാരം ശനിയാഴ്ച 3.30 ന് തൃശ്ശൂര്‍ വ്യാകുലമാതാ ബസലിക്ക സെമിത്തേരിയില്‍.
 
ചന്ദ്രശേഖരന്‍
ഒളരിക്കര:കുണ്ടുവളപ്പില്‍ ചന്ദ്രശേഖരന്‍ (76) അന്തരിച്ചു. ഭാര്യ: രത്‌നവല്ലി. മക്കള്‍: ഗീത, ലത, അജിത്കുമാര്‍. മരുമക്കള്‍: സോമസുന്ദരന്‍, ഉണ്ണികൃഷ്ണന്‍, സജിത.
 
ജോസഫ്
കൊമ്പൊടിഞ്ഞാമാക്കല്‍:പുന്നേലിപറമ്പില്‍ പരേതനായ ചാക്കുട്ടിയുടെ മകന്‍ ജോസഫ് (82) അന്തരിച്ചു. ഭാര്യ: വെറോനിക്ക. മക്കള്‍: മീന, ജോണ്‍സന്‍, ആന്റണി. മരുമക്കള്‍: സെബാസ്റ്റ്യന്‍, സിനോമരിയ. ശവസംസ്‌കാരം ശനിയാഴ്ച വൈകീട്ട് 3.15 ന് കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.
 
സുശീല തമ്പുരാട്ടി
വാളൂര്‍:തെക്കുംകൂര്‍ കൊട്ടാരത്തില്‍ പരേതനായ മാര്‍ത്താണ്ഡവര്‍മരാജയുടെ ഭാര്യ കൊരട്ടി സ്വരൂപത്തില്‍ സുശീല തമ്പുരാട്ടി (81) അന്തരിച്ചു. മക്കള്‍: രാജേന്ദ്രവര്‍മ, ലതിക, രാധിക, അംബിക. മരുമക്കള്‍: രാധ, സുകുമാരന്‍ നെടുങ്ങാടി, രാമവര്‍മ, പ്രതാപവര്‍മ. സഹോദരങ്ങള്‍: പരേതനായ രാജവര്‍മ, സതി, രവിവര്‍മ.
 
മീനാക്ഷി അമ്മ
പെരുമ്പടപ്പ്:മൂക്കുതല പിടാവനൂര്‍ എടമന മീനാക്ഷി അമ്മ (95) അന്തരിച്ചു. മക്കള്‍: നാരായണന്‍ നായര്‍, ഭാസ്‌കരന്‍ (റിയാദ്), ജയന്‍, അമ്മുക്കുട്ടി അമ്മ, ജയ. മരുമക്കള്‍: ഗോപിനായര്‍, വിജയന്‍, രാധ, പ്രേമ, ലളിത.