SHOW MORE

ആനി
വരടിയം: അക്കര പരേതനായ ജോര്‍ജിന്റെ ഭാര്യ ആനി (73) അന്തരിച്ചു. മകന്‍: വില്‍സണ്‍. മരുമകള്‍: മോളി. ശവസംസ്‌കാരം വ്യാഴാഴ്ച 11.30ന് വരടിയം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

ഗോപി
പെരിങ്ങാവ്: വട്ടത്തുപറമ്പില്‍ ഗോപി (61) അന്തരിച്ചു. ഭാര്യ: ശോഭന. ശവസംസ്‌കാരം വ്യാഴാഴ്ച ഒരുമണിക്ക് ചെറുതുരുത്തി പുണ്യതീരത്ത്.

SHOW MORE

വടക്കാഞ്ചേരി ആര്‍.എസ്.എസ്. കാര്യാലയ സമര്‍പ്പണവും കുടുംബസംഗമവും രാവിലെ.

കടപ്പുറം ഗ്രാമപ്പഞ്ചായത്ത് പതിനഞ്ചാംവാര്‍ഡ് ഗ്രാമസഭ. തൊട്ടാപ്പ് ഫോക്കസ് സ്‌കൂള്‍. 3.00

കടപ്പുറം ഗ്രാമപ്പഞ്ചായത്ത് പതിനൊന്നാംവാര്‍ഡ് ഗ്രാമസഭ. അഞ്ചങ്ങാടി കുടുംബശ്രീ ഹാള്‍. 2.00

SHOW MORE

ചാലക്കുടി: മുരിങ്ങൂരില്‍ വ്യാപാരിയുടെ തലയ്ക്കടിച്ച് പണം കവര്‍ന്ന കേസിലെ രണ്ടുപേര്‍ അറസ്റ്റില്‍. ആലുവ ചുണങ്ങന്‍വേലി വടക്കേല ടോംജിത്ത് (24), ഇരിങ്ങാലക്കുട പൊറത്തിശ്ശേരി ഇക്കണ്ടപറമ്പില്‍ ജിഷ്ണു (23) എന്നിവരെ കൊരട്ടി എസ്.ഐ. കെ.എസ്. സുബീഷ് മോനാണ് അറസ്റ്റ് ചെയ്തത്. കേസില്‍ കൂടുതല്‍ പേരുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.

മാള, കൊരട്ടി, കാട്ടൂര്‍ ഇരിങ്ങാലക്കുട, മതിലകം, എന്നിവിടങ്ങളില്‍ ഇവര്‍ക്കെതിരേ കേസുകളുണ്ട്. കേസ് നടത്തുന്നതിന് പണം കണ്ടെത്തുന്നതിനാണ് പണം കവര്‍ന്നതെന്ന് ചോദ്യംചെയ്യലില്‍ ഇവര്‍ പറഞ്ഞതായി ഡി.വൈ.എസ്.പി. സി.എസ്. ഷാഹുല്‍ഹമീദ് പറഞ്ഞു.

ജൂലായ് 14നാണ് സംഭവം നടന്നത്. മുരിങ്ങൂര്‍ ഡിവൈന്‍ നഗറില്‍ കച്ചവടം നടത്തുന്നയാളാണ് ആക്രമണത്തിനിരയായത്. രാത്രി കടകളടച്ച് പുറത്തിറങ്ങുമ്പോള്‍ പ്രതികള്‍ ഇരുമ്പുകമ്പികൊണ്ട് അടിച്ചുവീഴ്ത്തി ആക്രമിക്കുകയായിരുന്നു. 28000 രൂപയോളം നഷ്ടപ്പെട്ടിരുന്നു. പണമടങ്ങിയ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞു. തുടര്‍ന്ന് നിലത്തിട്ട് ചവിട്ടിയും അടിച്ചും വീണ്ടും ആക്രമിച്ചു. പോലീസ് സ്ഥലത്തെത്തി ചുറ്റുപാടുമുള്ള സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും അന്ന് പ്രതികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിരുന്നില്ല. സമാനരീതിയില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പ്രതികളെ പെട്ടെന്ന് പിടികൂടുന്നതിന് സഹായകമായത്.

കൊലപാതകശ്രമം, ആയുധം കൈവശംവെയ്ക്കല്‍ എന്നീ കേസുകളില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒളിവിലായിരുന്ന ടോംജിത്തിനെ കര്‍ണാടകയിലെ മടിക്കേരിയില്‍നിന്നും ജിഷ്ണുവിനെ ഇരിങ്ങാലക്കുടയ്ക്കടുത്തു നിന്നുമാണ് പിടികൂടിയത്. അഡീഷണല്‍ എസ്.ഐ. വത്സകുമാര്‍, സി.പി.ഒ.മാരായ മടപ്പാട്ടില്‍ സതീശന്‍, പി.എം.മൂസ, വി.യു. സില്‍ജോ, വി.എസ്. അജിത്കുമാര്‍, ഷിജോ തോമസ്, സി.വി. ലീന എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

അഞ്ഞൂര്‍: പരൂര്‍ ഇളയമാകില്‍ വീട്ടില്‍ യൂസഫിന്റെയും ബുഷറയുടെയും മകള്‍ റാഷിദയും എരമംഗലം പൂക്കയില്‍വീട്ടില്‍ കുഞ്ഞുമോന്റെയും ആമിനയുടെയും മകന്‍ ഷാഹിദും വിവാഹിതരായി.

SHOW MORE