വിവാഹം

തിരുവനന്തപുരം: നന്തന്‍കോട് ചാരാച്ചിറ ലെയ്‌നില്‍ കെ.രാമചന്ദ്രന്‍ നായരുടെയും (പുളിമൂട്) വി.രാജശ്രീയുടെയും മകള്‍ കരിഷ്മയും കുടപ്പനക്കുന്ന് എസ്.മഹേശ്വരന്‍ നായരുടെയും ജലജകുമാരിയുടെയും മകന്‍ ശരത്മഹേഷും വിവാഹിതരായി.

ഇടവ: വെണ്‍കുളം കാട്ടുംപുറം പി.എസ്. സദനത്തില്‍ കെ.ശശിധരന്‍നായരുടെയും ആര്‍.അജിതകുമാരിയുടെയും മകള്‍ ശില്പയും ആറ്റിങ്ങല്‍ കൊട്ടിയോട് തമ്പാനൂര്‍ ലെയ്‌നില്‍ തിരുവാതിരയില്‍ ജെ.സുരേന്ദ്രന്‍പിള്ളയുടെയും ഉഷയുടെയും മകന്‍ നിഷാന്തും വിവാഹിതരായി.

ബാലരാമപുരം: മണലി എം.എച്ച്.ആര്‍.എ.-162 പാറയ്ക്കല്‍ ഹൗസില്‍ എം.എം. മുഹമ്മദ്‌സലീഹിന്റെയും എന്‍.നൂര്‍ജഹാന്റെയും മകള്‍ എന്‍.അല്‍ഫയും തിരുവനന്തപുരം കവടിയാര്‍ ആര്‍.പി. ലെയിന്‍ 36-ബി ബെയ്ത്തുള്‍ ആയിഷില്‍ എം.എം.ബഷീറിന്റെയും ലളിത ബഷീറിന്റെയും മകന്‍ അല്‍ നിയാദും വിവാഹിതരായി.