http://whos.amung.us/stats/readers/ufx72qy9661j/
സി.രാജലക്ഷ്മി
തിരുവനന്തപുരം: കരുമം സ്‌നേഹപുരി 'നീല്‍ഗിരി'സില്‍ മാസഗോണ്‍ ഡോക്‌സ് റിട്ട. ചീഫ് ബില്‍ഡിങ് മാനേജര്‍ എന്‍.എസ്.നായരുടെ ഭാര്യ സി.രാജലക്ഷ്മി (69) അന്തരിച്ചു. കുഴിത്തുറ പാകോട് ഇറയാന്‍കോട് കുടുംബാംഗമാണ്. മകള്‍: സുധാനായര്‍(ദുബായ്). മരുമകന്‍: ജയന്‍(ദുബായ്). ശവസംസ്‌കാരം തിങ്കളാഴ്ച തൈക്കാട് ശാന്തികവാടത്തില്‍.
 
മുരളി ഗോപിയുടെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം:
പ്രശസ്ത നടന്‍ ഭരത് ഗോപിയുടെ മരുമകളും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ ഭാര്യയുമായ അഞ്ജന പിള്ള(38) കുഴഞ്ഞുവീണ് മരിച്ചു. കുട്ടികളെ പഠിക്കാനാക്കിയിട്ട് തിരിച്ചുവന്ന് പട്ടത്തെ ഫ്ലറ്റിലെ ലിഫ്റ്റില്‍ കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. അമ്മ ജലജയും ഒപ്പമുണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പട്ടം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജരായിരുന്നു. പരേതനായ നീലകണ്ഠപിള്ളയുടെയും ഏജീസ് ഓഫീസ് ജീവനക്കാരിയായിരുന്ന ജലജയുടെയും മകളാണ്. സഹോദരന്‍ അഖിലേഷ്(മുംബൈ). മക്കള്‍: ഗൗരി കൃഷ്ണന്‍(പത്താം ക്ലൂസ്), ഗൗരവ് കൃഷ്ണന്‍(രണ്ടാം ക്ലൂസ്). മൃതദേഹം പേയാട് സ്‌കൈലൈന്‍ വില്ല ഹൗസ് നമ്പര്‍ 28ല്‍. ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തില്‍.
 
മരുമകന്റെ അടിയേറ്റ് ഭാര്യാപിതാവ് കൊല്ലപ്പെട്ടു
കോവളം:
മരുമകന്റെ കമ്പിപ്പാരകൊണ്ടുള്ള അടിയേറ്റ് ഭാര്യാപിതാവ് കൊല്ലപ്പെട്ടു. കോട്ടപ്പുറം ക്രൈസ്റ്റ്ഭവനില്‍ യൂജിന്‍ ഗോമസ് (65) ആണ് മരിച്ചത്. മൂത്ത മകള്‍ കരോലിന്റെ ഭര്‍ത്താവായ പൊഴിയൂര്‍ സ്വദേശി ഡൊമിനിക് സേവ്യര്‍ (42) ആണ് പ്രതി.
ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടിനുള്ളില്‍ തുണി തേയ്ച്ചുകൊണ്ടിരുന്ന യൂജിന്‍ ഗോമസിനെ പുറകില്‍ നിന്ന് തലയ്ക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിലവിളി കേട്ട് ഓടിയെത്തിയ യൂജിന്റെ ഭാര്യയും മകളും പ്രതി കമ്പിപ്പാരയുമായി മുറിക്കുള്ളില്‍ നില്ക്കുന്നതുകണ്ട് ഭയന്ന് നിലവിളിച്ചുകൊണ്ടോടി. ഇതിനിടെ പ്രതി മുറിപൂട്ടി പുറത്തേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. വീട്ടുകാരുടെ നിലവിളികേട്ടെത്തിയ നാട്ടുകാര്‍ മുറിയുടെ വാതില്‍ ചവിട്ടിതുറന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തംവാര്‍ന്ന് കിടന്ന യൂജിന്‍ ഗോമസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ വിഴിഞ്ഞം സി.ഐ. ജോഫിയുടെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടുകയായിരുന്നു. ഗാഡ്വിന്‍, മാഗ്ലൂന്‍ എന്നിവരാണ് മറ്റ് മക്കള്‍. പ്രിമി, ബ്രോണ്‍സന്‍ ഡേവിഡ് എന്നിവരാണ് മറ്റ് രണ്ട് മരുമക്കള്‍. ചൊവ്വാഴ്ച വൈകീട്ട് 4 ന് മൃതദേഹം കോട്ടപ്പുറം പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു.
 
ഭാര്‍ഗവിയമ്മ
ഇറയംകോട്: ചിറത്തലയ്ക്കല്‍ വീട്ടില്‍ ഭാര്‍ഗവിയമ്മ (78) അന്തരിച്ചു. മക്കള്‍: ലളിതകുമാരി, സുരേന്ദ്രന്‍ നായര്‍. മരുമക്കള്‍: പ്രഭാകരന്‍ നായര്‍, പ്രമീളാദേവി. മരണാനന്തരച്ചടങ്ങ് വ്യാഴാഴ്ച രാവിലെ 8.30ന്.
 
കൊച്ചുപാര്‍വതി
വട്ടിയൂര്‍ക്കാവ്: വയലിക്കട ഹരിതാനഗര്‍ കാരാംകോട് കിഴക്കേക്കരവീട്ടില്‍ പരേതനായ ശിവരാമന്‍ പിള്ളയുടെ ഭാര്യ കൊച്ചുപാര്‍വതി (100) അന്തരിച്ചു. സഞ്ചയനം ഞായറാഴ്ച 8 ന്.
 
കെ. സരസമ്മപ്പിള്ള
ചെമ്പൂര്:
ആറ്റൂര്‍ ഇലവിന്‍കുഴി വീട്ടില്‍ കെ. സരസമ്മപ്പിള്ള (88) അന്തരിച്ചു. മക്കള്‍: സുകുമാരന്‍നായര്‍, ദിവാകരന്‍ നായര്‍, മോഹനന്‍, ചന്ദ്രബാബു. മരുമക്കള്‍: ചന്ദ്രിക, നന്ദിനികുമാരി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.
 
ശ്രീകുമാരി
കോവളം: വെണ്ണിയൂര്‍ പമ്പ്ഹൗസിന് സമീപം എസ്.എസ്.വി. നിവാസില്‍ സുരേന്ദ്രന്റെ ഭാര്യ ശ്രീകുമാരി (48) അന്തരിച്ചു. മക്കള്‍: സുദേവ്, സുമേഷ്, സുകേഷ്. മരണാനന്തരച്ചടങ്ങ് തിങ്കളാഴ്ച 9ന്.
 
എം.ശശിധരക്കുറുപ്പ്
കല്ലമ്പലം:
തോട്ടയ്ക്കാട് രാജിഭവനില്‍ എം.ശശിധരക്കുറുപ്പ് (63) അന്തരിച്ചു. ഭാര്യ: ഗിരിജ .മക്കള്‍: രാജി, രാഖി. മരുമക്കള്‍: വിമല്‍രാജ്, പ്രതീഷ്. സഞ്ചയനം 29ന് രാവിലെ 8ന്.
 
എസ്.ശ്രീകുമാരന്‍ നായര്‍
വെങ്ങാനൂര്‍: അരുണാലയത്തില്‍ റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരന്‍ എസ്.ശ്രീകുമാരന്‍ നായര്‍ (64) അന്തരിച്ചു. ഭാര്യ: കോമളകുമാരി. മക്കള്‍: അരുണ്‍ എസ്.കെ., അനൂപ് എസ്.കെ. മരുമക്കള്‍: അശ്വതി വി., അശ്വതി. സഞ്ചയനം വ്യാഴാഴ്ച 9ന്.
 
മെല്‍റോസ് ആര്‍.രത്‌നം
തിരുവനന്തപുരം:
പെരുന്താന്നി ജെ.പി.നഗറില്‍ ഹൗസ്‌നമ്പര്‍ 70 ശ്രീമാധവില്‍ കേരള ഹെല്‍ത്ത് സര്‍വീസ് റിട്ട.സ്റ്റേറ്റ് മാസ് മീഡിയ ഓഫീസര്‍ മെല്‍റോസ് ആര്‍.രത്‌നം (70) അന്തരിച്ചു. ഭര്‍ത്താവ്: എം.എല്‍.സുകുമാരന്‍ (ബി.എസ്.എന്‍.എല്‍. റിട്ട.ഡി.ഇ.ടി.). മക്കള്‍: ഡോ. ബിന്ദു എസ്.എം., ഡോ. ബിനു എസ്.എം. മരുമക്കള്‍: ഡോ. ദിലീപ് സ്റ്റുവര്‍ട്ട്, ഡോ. ഏഞ്ചലില്‍ ബിനു. പ്രാര്‍ഥന: ഞായറാഴ്ച വൈകീട്ട് നാലിന് മാരായമുട്ടം (കാക്കോട്ടുകുഴി) കുടുംബഭവനത്തില്‍.
 
കമലം
തിരുവനന്തപുരം: മണക്കാട് എം.എസ്.കെ. നഗര്‍ ടി.സി. 41/1414-ല്‍ കമലം അന്തരിച്ചു. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.
 
വാഹനാപകടത്തില്‍ അജ്ഞാതന്‍ മരിച്ചു
നാഗര്‍കോവില്‍:
കന്യാകുമാരിക്കടുത്ത് വാഹനമിടിച്ച് അജ്ഞാതന്‍ മരച്ചു. ഞായറാഴ്ച രാവിലെ പഴത്തോട്ടത്തിനടുത്ത് റോഡില്‍ നടന്നുപോകുമ്പോഴായിരുന്നു അപകടം. ഉദ്ദേശം 50 വയസ്സ് തോന്നിക്കുന്നയാളാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി നാഗര്‍കോവില്‍ മെഡിക്കല്‍കോളേജാശുപത്രിയില്‍.
 


More News from Thiruvananthapuram